സ്വര്‍ണക്കടത്ത് പ്രതികളുമായി ലീഗ് നേതൃത്വത്തിന്റെ ബന്ധം;നിയമസഭയില്‍ പ്രതിരോധത്തിലായി യുഡിഎഫ്

സ്വര്‍ണക്കടത്ത് പ്രതികളുമായി മുതിര്‍ന്ന ലീഗ് നേതൃത്വത്തിന്റെ ബന്ധം, നിയമസഭയില്‍ പ്രതിരോധത്തിലായി യുഡിഎഫ് നേതാക്കള്‍. വിവാദത്തിലായ എം.കെ.മുനീറിന്റെ അമാനാ എംബ്രേസ് പദ്ധതി നിയസഭയില്‍ ഉന്നയിച്ച് ഭരണപക്ഷം. മുനീറിന്റെ സ്വര്‍ണക്കടത്തുകാരുമായി കൈകോര്‍ക്കുന്ന വിവാദ പദ്ധതിയുടെ വാര്‍ത്ത കൈരളി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

ALSO READ:ഹരിയാന തെരഞ്ഞെടുപ്പ്; ഇവിഎം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്

മുതിര്‍ന്ന ലീഗ് നേതാവ് എം.കെ.മുനീര്‍ കൊടുവള്ളി മണ്ഡലത്തില്‍ നടപ്പിലാക്കിയ അമാനാ എംബ്രേസ് പദ്ധതിയില്‍ സ്വര്‍ണ്ണക്കളക്കടത്തുമാരുള്ള ബന്ധം കൈരളി ന്യൂസാണ് തെളിവുകള്‍ സഹിതം പുറത്തുവിട്ടത്. ഇത് ഭരണപക്ഷം നിയസഭയില്‍ ഉന്നയിച്ചതോടെ ലീഗ് നേതൃത്വം വെട്ടിലായി. അടിയന്തര പ്രമേയത്തിനിടെ വി.ജോയി എംഎല്‍എ ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. എം.കെ.മുനീറിന്റെ പുതിയ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്തുകാര്‍ ഉള്‍പ്പെട്ടത് ലീഗ് നേതൃത്വം അറിഞ്ഞിരുന്നോവെന്നാണ് വി.ജോയിയുടെ ചോദ്യം.

മറ്റു ഭരണപക്ഷ അംഗങ്ങളും വിഷയം ഏറ്റെടുത്തതോടെ ലീഗും നേതാക്കളും യുഡിഎഫും പ്രതിരോധത്തിലായി. എന്നാല്‍ അമാനാ എംബ്രേസ് പദ്ധതിയില്‍ അംഗമായ അബുലൈസിന് സ്വര്‍ണക്കടത്തുമായി ബന്ധമിലെന്നായിരുന്നു എം.കെ.മുനീറിന്റെ മറുപടി. എന്നാല്‍ എം.കെ.മുനീറിന്റെ വിശദീകരണം തന്നെ വസ്തുതാ വിരുദ്ധമെന്ന തെളിക്കുന്നതാണ് കൈരളി ന്യൂസ് തുടര്‍ച്ചയായി പുറത്തുവിട്ട വാര്‍ത്തകള്‍. മാത്രമല്ല പദ്ധതിയില്‍ അംഗങ്ങായ സ്വര്‍ണക്കടത്തില്‍ പ്രതികളായ ഒ.കെ.അബ്ദുള്‍ സലാം, റഫീക്ക് അമാന എന്നിവരുടെ പേരുകള്‍ മുനീര്‍ മറുപടിയില്‍ പറഞ്ഞതുമില്ല. അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റു ലീഗ് നേതാക്കള്‍ മുനീറിന്റെ വിവാദ പദ്ധതി സംബന്ധിച്ച് ഒന്നും പറയാതെ ഒഴിഞ്ഞുമാറിയതും ശ്രദ്ധേയമാണ്.

ALSO READ:ആര്‍ജി കര്‍ ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായി കൂട്ടരാജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News