പിവി അൻവറിനെ ക്ഷണിച്ചതിൽ മുസ്ലിംലീഗിൽ ആശയക്കുഴപ്പം. നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ മുണ്ടേരിയുടെ അൻവറിനെ മുസ്ലിം ലീഗിലേക്ക് ക്ഷണിച്ചുള്ള ഫെയ്സ്ബുക് പോസ്റ്റ് മണിക്കൂറുകൾക്കകം പിൻവലിച്ചു. അപ്രസക്തമായ കാര്യമെന്നായിരുന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി വി അൻവർ പറയുന്ന കാര്യങ്ങളിൽ സത്യമുണ്ട്. ഇക്കാര്യങ്ങളെല്ലാം മുസ്ലിം ലീഗ് നേരത്തേ പറയുന്നതാണ്. ഇതംഗീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കില്ല.
സംഘപരിവാറിന് കുടപിടിക്കുന്ന ഭരണത്തിനെതിരെ ഒന്നിച്ചു മുന്നേറാമെന്നുമാണ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരി ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ ലീഗിൽ ആശയക്കുഴപ്പം. നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടു. ഇതിനിടെ മാധ്യമങ്ങളെക്കണ്ട പി കെ കുഞ്ഞാലിക്കുട്ടി അപ്രസക്തമായ കാര്യമെന്നാണ് മറുപടി നൽകിയത്. പിന്നാലെ ഇഖ്ബാൽ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായി. ഇഖ്ബാൽ മുണ്ടേരിക്കെതിരെ നടപടിയും ആലോചനയിലുണ്ട്.
അൻവറിനെ മുസ്ലിംലീഗിലേക്ക് ക്ഷണിക്കുന്നത് എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച, പൂരം കലക്കൽ, താമിർ ജിഫ്രി കസ്റ്റഡി മരണം, വ്യാജ എഫ്ഐആറുകൾ തുടങ്ങിയ അൻവറിൻ്റെ ആരോപണങ്ങളിൽ ചർച്ചകൾ ഇല്ലാതാക്കുമെന്നാണ് മുസ്ലിംലീഗിന്റെ വിലയിരുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here