മൂന്നാം സീറ്റ് തര്‍ക്കം; സതീശനെ വെട്ടിലാക്കി വീണ്ടും സുധാകരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിലെ തീരുമാനത്തില്‍ സതീശനെ വെട്ടിലാക്കി വീണ്ടും സുധാകരന്‍. ഉഭയകക്ഷി ചര്‍ച്ചയിലെ തീരുമാനം സുധാകരന്‍ വെളിപ്പെടുത്തി. രാജ്യസഭാ സീറ്റ് നിര്‍ദേശം മുന്നോട്ട് വെച്ചതായി കെ സുധാകരന്‍. അക്കാര്യം ലീഗ് അംഗീകരിച്ചില്ലെന്നും കെ സുധാകരന്‍ വെളിപ്പെടുത്തി. എന്നാല്‍ അങ്ങനെ ഒരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്നായിരുന്നു സതീശന്റെ പ്രതികരണം.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയം: തീരുമാനം നീളും

അതേസമയം, ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ അനുകൂലമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ പറയുന്നത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും 27 ന് കമ്മിറ്റി കൂടി അന്തിമ തീരുമാനം അറിയിക്കുമെന്നും ലീഗ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ലീഗിന് മൂന്നാം സീറ്റ് കിട്ടിയേക്കില്ല. രാജ്യസഭാ സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് നിര്‍ദേശിച്ചു.

അതേസമയം ലീഗിന് മൂന്നാം സീറ്റിന് മാത്രമല്ല, അഞ്ചും ആറും സീറ്റിന് വരെ അര്‍ഹതയുണ്ടെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. ലീഗ് ആവശ്യം ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നും. യുഡിഎഫില്‍ ലീഗിന് വലിയ പ്രാധാന്യമുണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News