‘സമസ്തയ്ക്ക് എതിരായ ലീഗ് ഭീഷണി കേരളത്തില്‍ വിലപ്പോവില്ല’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സമസ്തയ്ക്ക് എതിരായ ലീഗ് ഭീഷണിക്കെതിരെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്നും ഭീഷണിക്കും സമ്മര്‍ദത്തിനും മുന്നില്‍ ആരും ഉത്കണ്ഠപ്പെടേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് മനസ്സിലായപ്പോഴാണ് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താമെന്ന വ്യാമോഹമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഇതുവരെ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്ത വലിയ വിഭാഗം ഇത്തവണ ഇടത് മുന്നണിക്കൊപ്പം നിലയുറപ്പിച്ചതാണ് യുഡിഎഫിനെ അങ്കലാപ്പിലാക്കിയതെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.സമസ്ത ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ സ്വതന്ത്രമായ നിലപാട് എടുക്കുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന് കരുതേണ്ട.ഭീഷണി കേരളത്തില്‍ വിലപ്പോവില്ല. ഇത്തരം ഭീഷണികള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read: വടകരയിൽ ഷാഫി പറമ്പിലിനായി വർഗീയ പ്രചരണവുമായി യു ഡി എഫ്

കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വവും ബിജെപി അനുകൂല നിലപാടുകളും തിരിച്ചറിഞ്ഞ വോട്ടര്‍മാര്‍ യു ഡി എഫിന് ഈ തിരഞ്ഞെടുപ്പില്‍ കനത്ത പ്രഹരം നല്‍കും. വര്‍ഗീയ ശക്തികള്‍ക്ക് എതിരായ ഉരുക്കുകോട്ടയായി കേരളത്തില്‍ നിന്നുള്ളെ 20 ഇടത് എംപിമാര്‍ ലോക്‌സഭയില്‍ ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News