ക്രിക്കറ്റിലും ഫുട്ബോളിലും ഇനി ലീഗ് മത്സരങ്ങളുടെ കാലം; മലയാളികൾക്ക് ആഘോഷമാക്കാൻ ഐഎസ്എലും കേരള ക്രിക്കറ്റ് ലീഗും

മലയാളികൾക്ക് ആഘോഷമാക്കാൻ ക്രിക്കറ്റിലും ഫുട്ബോളിലും ഇനി ലീഗ് ടൂർണമെൻറിന്റെ നാളുകൾ. ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ സെപ്തംബർ 13 ന് തുടങ്ങും. കേരളത്തിൽ ആദ്യമായി കേരള ക്രിക്കറ്റ് ലീഗും ഫ്രാഞ്ചസി ഫുട്ബോൾ ലീഗും തുടങ്ങുന്നതാണ് പുതിയ കൗതുകം. സെപ്തംബർ ആദ്യവാരം മത്സരം തുടങ്ങും. ഐഎസ്എൽ ടൂർണമെന്റിന് കൊൽക്കത്തയിലാണ് കിക്കോഫ്. കേരള ബ്ലാസ്റ്റേ‍ഴ്സിൻറെ മത്സരം തിരുവോണത്തിനാണ്. സ്വന്തം തട്ടകമായ കൊച്ചിയിൽ പഞ്ചാബ് എഫ്സിക്കെതിരെയാണ് മത്സരം.

Also Read: പി എസ് സി നിയമനങ്ങളില്‍ കേരളം തന്നെ മുന്നില്‍; കണക്കുകള്‍

കേരള ക്രിക്കറ്റ് ലീഗാണ് ഇത്തവണ മലയാളികളെ കാത്തിരിക്കുന്ന മറ്റൊരാവേശം. എല്ലാ മത്സരങ്ങളും പഞ്ചാബ് എഫ്സിക്കെതിരെയാണ് മത്സരം. കേരള ക്രിക്കറ്റ് ലീഗാണ് ഇത്തവണ മലയാളികളെ കാത്തിരിക്കുന്ന മറ്റൊരാവേശം. എല്ലാ മത്സരങ്ങളും തിരുവനന്തപുരത്ത് നടക്കും. നടൻ മോഹൻലാലാണ് ക്രിക്കറ്റ് ലീഗിൻറെ ബ്രാൻഡ് അംബാസിഡർ. സെപ്റ്റംബർ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ആലപ്പി റിപ്പിൾസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം. ഫ്രാഞ്ചസി ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരള സെപ്തംബർ ഏ‍ഴിന് തുടങ്ങും.

Also Read: ടെസ്റ്റ് ഡ്രൈവിനിടെ അപകടം; രണ്ടര കോടി രൂപയുടെ കാർ പൂർണമായും തകർന്നു, യുവതിക്കെതിരെ കേസ്

മലയാള സിനിമാ താരങ്ങൾ സ്പോർട്സ് ബിസിനസിലേക്ക് ചുവട് വെക്കുന്ന കാ‍ഴ്ചയാണ് സൂപ്പർ ലീഗ് കേരളയിലുള്ളത്. നടൻ പൃഥ്വിരാജ് ഫോഴ്സാ കൊച്ചി എഫ് സിയുടെ സഹ ഉടമയാണ്. കണ്ണൂർ വാരിയേഴ്‌സിനായി നടൻ ആസിഫലിയും നിക്ഷേപം ഇറക്കി. ഓണാഘോഷത്തിനൊപ്പം സെപ്തംബർ മാസം ഫുട്ബോളിലും ക്രിക്കറ്റും മലയാളിക്ക് ആവേശ നാളാണ്. പുതിയ പ്രാദേശിക ടൂർണമെൻ്റുകൾ കൂടി വരുന്നതോടെ സ്പോർട്സ് ഗ്യാലറികളിൽ ആരവം കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News