യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തോട് നിൽക്കാൻ ലീഗ് നിർബന്ധിക്കപ്പെട്ടു; എ കെ ബാലന്‍

യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനത്തോട് നിൽക്കാൻ ലീഗ് നിർബന്ധിക്കപ്പെട്ടു എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ലീഗ് അണികൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ ഇതിനോട് യോജിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് തെളിക്കുന്ന വഴിയിലേക്ക് പോയാൽ, ലീഗ് അനുഭവിക്കേണ്ടിവരുന്ന കെടുതികളെ കുറിച്ച് ഒരുവിഭാഗം ബോധവാന്മാർ ആണ് എന്നാൽ ചെറിയ വിഭാഗത്തിന് അത് ബോധ്യപ്പെട്ടിട്ടില്ല, അതിന്റെ കൂടി പ്രതിഫലനമാണ് ഈ തീരുമാനം എന്ന് എ കെ ബാലൻ കൂട്ടിച്ചേർത്തു. അല്ലെങ്കിൽ ആദ്യമേ സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗിന് പറയാമായിരുന്നു. ലീഗ് ചർച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

also read; ‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

കോൺഗ്രസിന് ഇക്കാര്യത്തിൽ അഖിലേന്ത്യാ നയമില്ല. മതന്യൂനപക്ഷങ്ങളിലെ എല്ലാ സംഘടനകളെയും സെമിനാറിൽ ക്ഷണിച്ചു. കോൺഗ്രസിനെ ക്ഷണിക്കാത്തത് അവർക്ക് വ്യക്തതയില്ലാത്തതുകൊണ്ടാണ്. കോൺഗ്രസ് അവരുടെ തീരുമാനം മാറ്റിയാൽ സെമിനാറിൽ കോൺഗ്രസിനെയും കൊണ്ടുവരും. എന്നാൽ കോൺഗ്രസിന്റെ നയം മാർക്സിസ്റ്റ് വിരുദ്ധ കേരളമാണ്. കോൺഗ്രസ് നൽകുന്നത് തെറ്റായ സന്ദേശമാണ്. മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ആരും ക്ഷണിച്ചിട്ടില്ല. ലീഗ് വരാമെന്നും പറഞ്ഞിട്ടില്ല. അതിനകത്ത് പിന്നെന്തിനാണ് ആശങ്ക. കേരള കോൺഗ്രസ് പോയ പോലെ മുസ്ലിം ലീഗും പോകുമോ എന്നാണ് UDF ന് ഭയം – എ കെ ബാലൻ വ്യക്തമാക്കി.

also read; ആദിവാസി സഹോദരങ്ങൾക്ക് ക്രൂര മർദനം; ബന്ദികളാക്കി മർദ്ദിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News