ഫോട്ടോകളും വിവരങ്ങളും ചോരും; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണം

സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാരെ ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ആന്റി വൈറസ് സോഫ്റ്റ്വെയര്‍ കമ്പനിയായ മാക്കഫീയിലെ (McAfee) ഗവേഷകര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ മലീഷ്യസ് ആപ്പുകള്‍ വഴി ഏകദേശം 338,300 ഉപകരണങ്ങളെ ബാധിക്കുന്ന Xamalicious’ എന്ന് പേരുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ബാക്ക്ഡോര്‍ മാല്‍വെയറാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

READ ALSO:ഇനി ഷൊർണൂരിൽ സ്‌റ്റോപ്പില്ലാതെ ശബരി എക്സ്‌പ്രസ്‌

പ്ലേസ്റ്റോറിലുള്ള 14 ആപ്പുകളില്‍ മാല്‍വെയര്‍ കണ്ടെത്തി. അതില്‍ മൂന്നെണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് 100,000 തവണ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ അവ പ്ലേ സ്റ്റോറില്‍ കാണാനാകില്ലെങ്കിലും, അബദ്ധത്തില്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ ഉടന്‍ തന്നെ അവ നീക്കം ചെയ്യണം. മൊബെലില്‍ നിന്ന് സ്വകാര്യവിവരങ്ങളടക്കം ചോര്‍ത്താന്‍ കഴിയുന്ന ആപ്പുകളാണവയെന്ന് ഗവേഷകര്‍ കണ്ടെത്തി. ബാധിക്കപ്പെട്ട ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

READ ALSO:മെസിയെ മറികടന്ന് 2023ലെ മികച്ച കായിക താരമായത് ഈ ഇന്ത്യൻ താരം

2020 പകുതി മുതല്‍ അവ ആരെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ഉപകരണങ്ങളില്‍ Xamalicious എന്ന മാല്‍വെയറിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ആപ്പുകളോ ഏതെങ്കിലും തരത്തിലുള്ള സെറ്റിങ്‌സോ, നിങ്ങള്‍ക്ക് സംശയാസ്പദമായി തോന്നുന്ന എന്തെങ്കിലും നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ദൃശ്യമാവുകയാണെങ്കില്‍, ഉടന്‍ തന്നെ അവ നീക്കം ചെയ്യേണ്ടതുണ്ട്.

Xamalicious ബാധിത ആപ്പുകളില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നു…

1. Essential Horoscope for Android
2. 3D Skin Editor for PE Minecraft
3. Logo Maker Pro
4. Auto Click Repeater
5. Count Easy Calorie Calculator
6. Sound Volume Extender
7. LetterLink
8. Numerology: Personal horoscope & number predictions
9. Step Keeper: Easy Pedometer
10. Track Your Sleep
11. Sound Volume Booster
12. Astrological Navigator: Daily Horoscope & Tarot
13. Universal Calculator

14.Dots: One Line Connector

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News