ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

IRAN

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രഹസ്യസ്വഭാവമുള്ള  രേഖ ചോർന്നതോടെയാണ് ഇക്കാര്യം പുറത്തായത്.അമേരിക്കൻ ചാര ഉപഗ്രഹങ്ങൾക്ക് ലഭിച്ച ചിത്രങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ വിശകലനങ്ങളിൽ ഇസ്രയേലിൻ്റെ സൈനിക ഒരുക്കങ്ങളും ഇറാനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പും വ്യക്തമായെന്നാണ് ഈ രേഖകളിൽ പറയുന്നത്.

ALSO READ; ജവാനെന്ന വ്യാജേന യുവതിയുമായി അടുപ്പത്തിലായ ശേഷം പീഡനം; മധ്യപ്രദേശിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിൽ

എന്നാൽ ഈ രേഖകളിൽ ഇറാനെക്കുറിച്ചുള്ള ഇസ്രയേലിൻ്റെ പദ്ധതികളെ പറ്റി വിശദമായി ഒന്നും തന്നെ പറയുന്നില്ല.
നാഷണൽ ജിയോപാസ്റ്റൈൽ ഏജൻസിയിൽ നിന്നാണ് റിപ്പോർട്ടുകൾ ചോർന്നതെന്നാണ് വിവരം. ഇറാൻ അനുകൂല വികാരം പങ്കുവെയ്ക്കുന്ന ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഒക്ടോബർ 15, 16 തീയതികളിലുള്ള രണ്ട് രേഖകൾ വ്യാപകമായി പ്രചരിക്കപ്പെടുന്നത്.

ALSO READ; ‘അയ്യപ്പനും കോശിയും സിനിമയിലെ ആ ഭാഗം എന്റെ കഥയാണ്’: വെളിപ്പെടുത്തലുമായി നടൻ ഷാജു ശ്രീധർ

അതേസമയം ഇറാനെതിരായ തിരിച്ചടിക്കാനുള്ള ഇസ്രയേലിൻ്റെ പദ്ധതികളെക്കുറിച്ചുള്ള ഉയർന്ന രഹസ്യാന്വേഷണ വിവരങ്ങൾ എങ്ങനെ ചോർന്നുവെന്നതിൽ അമേരിക്ക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം  അന്വേഷിച്ചുവരികയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
രേഖകൾ ചോർന്നത് “വളരെ ആശങ്കാജനകമാണെ”ന്നാണ് ചില ഉദ്യോഗസ്ഥർ പ്രതികരിച്ചത്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News