കോടികളുടെ വീടിന് ചോര്‍ച്ചയും പൂപ്പലും; കേസ് ഫയല്‍ ചെയ്ത് പ്രിയങ്ക ചോപ്ര

വീടിന്റെ പലഭാഗത്തുള്ള ചോര്‍ച്ചയും പൂപ്പല്‍ബാധയെയും തുടര്‍ന്ന് സ്വപ്‌ന ഭവനത്തില്‍ നിന്ന് താമസം മാറ്റി നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോണാസിനും. വീട് ഇവര്‍ക്ക് വിറ്റ മുന്‍ ഉടമസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രിയങ്കയുടെയും നിക്കിന്റെയും ലോസ് ആഞ്ജലിസിലുള്ള വീട്ടില്‍ നിന്നാണ് ഇരുവരും താമസം മാറ്റിയത്. വിവാഹശേഷം 2019-ലാണ് പ്രിയങ്കയും നിക്കും ലോസ് ആഞ്ജലിസില്‍ ഈ ഭവനം വാങ്ങിച്ചത്.

അത്യാധുനിക രീതിയിലുള്ള ഈ ആഢംബര ഭവനത്തില്‍ ഏഴ് ബെഡ്‌റൂമുകള്‍, ഒമ്പത് ബാത്ത്‌റൂമുകള്‍, ഹോം തീയേറ്റര്‍, ജിം സ്പാ, ആന്‍ഡ് സ്റ്റീം ഷവര്‍, ബില്യാര്‍ഡ്‌സ് റൂം, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സെല്ലര്‍, അത്യാധുനിക അടുക്കള തുടങ്ങിയവയെല്ലാം ഉണ്ട്.

Also Read: ‘തെന്‍ഡുല്‍ക്കര്‍ ഐ മിസ് യു’; സച്ചിന്‍, ടെന്‍ഡുല്‍ക്കറെ കണ്ടുമുട്ടി ; വൈറലായി വീഡിയോ

20 മില്ല്യണ്‍ (166 കോടി) രൂപയാക്കാന്‍ ദമ്പതികള്‍ ഈ ഭവനം സ്വന്തമാക്കിയത്. വീടുവാങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിനുള്ളിലെ വാട്ടര്‍പ്രൂഫിങ് സിസ്റ്റം തകരാറിലായതോടെ പൂപ്പല്‍ വളരാനും മറ്റു പ്രശ്‌നങ്ങളുണ്ടാകാനും തുടങ്ങിയതായി പരാതിയില്‍ പറയുന്നു. കേടുപാടുകള്‍ നന്നാക്കുന്നതിന് ഏകദേശം 13 മുതല്‍ 20 കോടി രൂപ വരെയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മകള്‍ക്കും മവളര്‍ത്തുമൃഗങ്ങള്‍ക്കും ഒപ്പമാണ് ഇരുവരും ഈ ആഡംബര വീട്ടില്‍ താമസിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News