സേഫ്റ്റിയാണ് ഞങ്ങളുടെ മെയിൻ എന്നു പറയുന്ന ടാറ്റയുടെ ഏറ്റവും സേഫ്റ്റി കുറഞ്ഞ കാർ ഏതെന്ന് അറിയാമോ?

Tata

ഇന്ത്യയിലെ വാഹന വിപണയിൽ കാര്‍ സേഫ്റ്റി ഒരു പ്രധാനഘടകമാണ്. ഇതുവരെ പപ്പടം, സോപ്പുപെട്ടി എന്നൊക്കെ കളിയാക്കി വിളിച്ചിരുന്ന സ്വിഫ്റ്റ് പോലും സേഫ്റ്റിയിൽ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു തുടങ്ങി. മാസ് മാര്‍ക്കറ്റ് കാറുകളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സേഫ്റ്റി എന്നത് ടാറ്റയുടെ പ്രത്യേകതയാണ്. സ്വന്തമായി ഇരുമ്പ് കമ്പനി ഉള്ളതിന്റെ അഹങ്കാരമാണ് ടാറ്റക്കെന്ന് ടാറ്റയുടെ സേഫ്റ്റിയെ പറ്റി സമൂഹമാധ്യമങ്ങളിൽ പറയാറുള്ളത്.

GNCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ റേറ്റിങ് നേടിയ കാറുകളായിരുന്നു സഫാരി, ഹാരിയര്‍, പഞ്ച്, നെക്‌സോണ്‍ എന്നിവ. എന്നാൽ ഇപ്പോൾ വിപണിയിൽ വില്പനക്കെത്തുന്ന പല ടാറ്റാ കാറുകൾക്കും 5 സ്റ്റാർ റേറ്റിംങ് ഇല്ല.

Also Read: ഈ വരവ് പൊളിക്കും! വാഹനവിപണിയെ പിടിച്ചുകുലുക്കാൻ ഡിസയറിന്റെ പുതിയ പതിപ്പെത്തി

ടിയാഗോയും ടിഗോറും. ടിയാഗോ ഹാച്ച്ബാക്കും ടിഗോര്‍ കോംപാക്ട് സെഡാൻ എന്നിവ ടാറ്റയുടെ ഏറ്റവും വിലകുറവുള്ള കാറുകളാണ്. ഇവ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങാണ് നേടിയിട്ടുള്ളത്.

2022-ല്‍ ‘ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങളോടെ പരിഷ്‌കരിച്ചിരുന്നു. പഴയ മാനദണ്ഡങ്ങള്‍ പ്രകാരം ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഘടനാപരമായ സമഗ്രത എന്നിവയായിരുന്നു പരീക്ഷിച്ചിരുന്നത്. എന്നാൽ പുതുക്കിയ രീതി പ്രകാരം സൈഡ് ഇംപാക്ട്, സൈഡ് പോള്‍ ഇംപാക്ട്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ പ്രോട്ടോക്കോള്‍ എന്നിവയും പ്രൊട്ടക്ഷന്റെ ഭാ​ഗമായി ഇപ്പോൾ ടെസ്റ്റിൽ പരീക്ഷിക്കുന്നുണ്ട്.

Also Read: ആഡംബര ഇലക്ട്രിക് എസ്‌യുവി നിർമിക്കാൻ ബെന്‍റ്ലി; 2026ൽ ലോഞ്ച് ചെയ്യുമെന്ന് സൂചന

ടിയാഗോയും ടിഗോറും അവസാനം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത് 2021-ലാണ്. യാഗോയും ടിഗോറും. ടിയാഗോ ഹാച്ച്ബാക്കും ടിഗോര്‍ കോംപാക്ട് സെഡാനും തന്നെയാണ് ടാറ്റയുടെ ഏറ്റവും കുറഞ്ഞ സുരക്ഷയുള്ള കാറുകൾ.

പുതുതായി പുറത്തിറങ്ങുന്ന സ്വിഫ്റ്റിന്റെ പുതിയ തലമുറ ഡിസയര്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. ഇതനുസരിച്ച് ടാറ്റയും കാറുകള്‍ അപ്‌ഡേറ്റ് ചെയ്യുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News