യു എ ഇ യിൽ പരീക്ഷ എഴുതുന്നതിനായി ജീവനക്കാര്‍ക്ക് അവധി

പരീക്ഷ എഴുതുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധിക്ക് അനുമതി നൽകി യുഎ ഇ . പ്രതിവര്‍ഷം 10 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധിക്കാണ് അനുമതി നൽകിയത്. എന്നാല്‍ ഒരു തൊഴിലുടമയ്ക്കൊപ്പം കുറഞ്ഞത് രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ അവധിക്ക് അവസരം. വനിതാ ജീവനക്കാര്‍ക്ക് 45 ദിവസം പൂര്‍ണ്ണ ശമ്പളത്തോടെയും 15 ദിവസം പകുതി ശമ്പളത്തോടെയും പ്രസവാവധി എടുക്കാം .

ALSO READ: ക്രിക്കറ്റ് പരിശീലനത്തിന് സൗകര്യങ്ങൾ ഇല്ല , ബി സി സി ഐയോട് സഹായം അഭ്യർത്ഥിച്ച്  ഇറാൻ പരിശീലകൻ

‘യു എ ഇ യിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ പഠിക്കുന്ന ഒരു ജീവനക്കാരന് പരീക്ഷ എഴുതുന്നതിന് പ്രതിവര്‍ഷം 10 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അര്‍ഹതയുണ്ട്. ഈ അവധിക്ക് അപേക്ഷിക്കുന്നതിന് ഒരാള്‍ തൊഴിലുടമയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ സേവനംപൂര്‍ത്തിയാക്കിയിരിക്കണം,’ എന്നുമാണ് യു എ ഇ യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നത്.

READ ALSO: പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് മോദി

വാര്‍ഷിക അവധിക്ക് പുറമെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജീവിതപങ്കാളി മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെയും രക്ഷിതാവ്, കുട്ടി, സഹോദരന്‍, പേരക്കുട്ടി, മുത്തശ്ശി എന്നിവരുടെ മരണത്തില്‍ മൂന്ന് ദിവസത്തെയും ശമ്പളത്തോടെയുള്ള അവധിയും ലഭിക്കും. പ്രസവാവധിക്ക് പുറമേ, ഗര്‍ഭധാരണത്തിന്റെയോ പ്രസവത്തിന്റെയോ ഫലമായി ജീവനക്കാരിക്ക് അസുഖത്താൽ ജോലി പുനരാരംഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ 45 ദിവസം ശമ്പളമില്ലാതെ അധികമായും അവധി എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News