ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നും പലപ്പോഴും ജീവനക്കാർക്ക് ലീവ് ലഭിക്കാൻ ബുദ്ധിമുട്ടാറുണ്ട്. കൃത്യമായ കാരണങ്ങൾ കാണിച്ചാലും ലീവ് ലഭിക്കാൻ പലപ്പോഴും ഒരു പാട് കടമ്പകൾ കടക്കേണ്ടി വരും. എന്നാൽ ഒരു യുവാവിന് 365 ദിവസം ശമ്പളത്തോട് കൂടിയ അവധി നൽകിയിരിക്കുകയാണ് കമ്പനി. ചൈനയിലാണ് സംഭവം. കമ്പനിയുടെ വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയിലാണ് യുവാവിനെത്തേടി ശമ്പളത്തോടു കൂടി അവധി എന്ന ഭാഗ്യമെത്തിയത്.
അതേ സമയം വാർത്ത കേട്ട് കമ്പനിയുടെ മുതലാളിയും ഞെട്ടിപ്പോയി എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സാധാരണയായി ഒന്നോ രണ്ടോ ദിവസങ്ങളില്‍ ഇത്തരത്തില്‍ ലീവ് ലഭിക്കാറുണ്ട്. എന്നാല്‍ 365 ദിവസത്തെ ലീവിന്റെ കാര്യം ലക്കി ഡ്രോയില്‍ ഉള്‍പ്പെടുത്തിയത് ‘ മുതലാളി’ അറിഞ്ഞില്ലെന്നാണ് ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഗ്വാംഗ്ഡോങ്ങിലെ ഷെന്‍ഷെനില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് കമ്പനിയുടെ ഓരോ വര്‍ഷവും നടത്താറുള്ള ഡിന്നര്‍ പരിപാടി നടന്നത്. പതിവുപോലെ ലക്കി ഡ്രോ നടത്തിയപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇയാളുടെ പേരായിരുന്നു. 365 ദിവസം ശമ്പളത്തോട് കൂടിയ അവധി എന്ന് എഴുതിയ ചെക്കും പിടിച്ച് നില്‍ക്കുന്ന യുവാവിന്റെ വീഡിയോ ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഇപ്പോൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here