നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ലെബനീസ് ഡ്രോണ്‍

netanyahu

ഇസ്രയേലിന്റെ സെസറിയ പട്ടണത്തില്‍ കടന്ന് ലെബനന്‍ ഡ്രോണ്‍. നഗരത്തിലുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീട് ലക്ഷ്യമിട്ടാണ് ഡ്രോണ്‍ ഇസ്രയേലിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ALSO READ:  ‘സൂര്യക്കൊപ്പം അഭിനയിക്കുന്നത് ആണോ ബുദ്ധിമുട്ട് അതോ കാർത്തിയുടെ കൂടെയോ ? പിറന്നാൾ ദിനത്തിൽ വീണ്ടും വൈറലായി ജ്യോതികയുടെ ഉത്തരം

സെസറിയ നഗരത്തിലെ ഒരു കെട്ടിടത്തില്‍ ആക്രമണമുണ്ടായെങ്കിലും ആര്‍ക്കും അപകടങ്ങളൊന്നുമുണ്ടായില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. മറ്റ് രണ്ട് ഡ്രോണുകള്‍ സേന വെടിവെച്ചിട്ടിട്ടുണ്ടെന്നാണ് വിവരം.

വടക്കന്‍ ഇസ്രയേലില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടെല്‍ അവിവ് പ്രദേശങ്ങളിലടക്കമാണ് നിര്‍ദേശം. ലെബനനില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന്റെ മുന്നറിയിപ്പ് നല്‍കി വടക്കന്‍ അതിര്‍ത്തികളില്‍ സൈറണുകള്‍ മുഴങ്ങി.

ALSO READ: ചായ ഉണ്ടാക്കുന്നത് ഇനി വളരെ നിസ്സാരം; വൈറലായി എയര്‍ ഫ്രയറില്‍ ചായ ഉണ്ടാക്കുന്ന വീഡിയോ

സംഭവം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ഭാര്യ സാറയും വീട്ടിലില്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration