ലബനൻ ഭീകരാക്രമണം; അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്കും

lebanon

ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ ഭീകരാക്രമത്തിൽ അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജറുകൾക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ദരിച്ചുള്ള വാർത്ത. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ വയനാട് സ്വദേശിയായ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്നാണ് സംശയിക്കുന്നത്.

ALSO READ; കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; പത്തനംതിട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ

പേജർ സ്ഫോടനമുണ്ടായ ദിവസം മുതൽ 39 കാരനായ റിൻസനെ കാണാനില്ലെന്നാണ് വിവരം. അതേസമയം പേജറുകളിലും വാക്കി ടാക്കികളിലും സ്ഫോടക വസ്തുക്കൾ നിറച്ചത് എവിടെ നിന്നാണെന്ന് അന്വേഷണം തുടരുകയാണ്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.സാമ്പത്തിക ഇടപാടുകൾ മാത്രമാണ് ഇവയെന്നാണ് പ്രാഥമിക വിവരം. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം.

ALSO READ; മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്‌സോ കേസ്

അതേസമയം റിൻസൺ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചതിയിൽ പെട്ടു എന്ന് സംശയിക്കുന്നു എന്നും അമ്മാവൻ തങ്കച്ചൻ പ്രതികരിച്ചു .. അവസാനമായി റിൻസൺ നാട്ടിലെത്തിയത് കഴിഞ്ഞ നവംബറിൽ ആണ് .മൂന്നു ദിവസം മുമ്പ് വിളിച്ചിരുന്നു എന്നും അന്ന് പ്രശ്നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല എന്നും അമ്മാവൻ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News