ലെബനൻ ഭീകരാക്രമണം; മൂന്ന് ദിവസം മുൻപ് റിൻസൺ വിളിച്ചിരുന്നെന്ന് അമ്മാവൻ , ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല

ലബനനിലെ പേജർ ഭീകരാക്രമണത്തിൽ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മലയാളിയായ റിന്‍സണ്‍ ജോസ് അമേരിക്കയിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിൽ റിന്‍സണ്‍ അമേരിക്കയിലാണെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് റിന്‍സണ്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതതില്‍ നിന്ന് ലഭിക്കുന്ന വിവരം.

അതേസമയം സംഭവത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് റിൻസന്റെ അമ്മാവൻ ആയ തങ്കച്ചൻ. റിൻസൺ അവസാനമായി നാട്ടിലെത്തിയത് കഴിഞ്ഞ നവംബറിലായിരുന്നുവെന്നും, ശേഷം ഈ വർഷം ജനുവരിയിൽ തിരിച്ചു പോയെന്നും തങ്കച്ചൻ പറഞ്ഞു.

ALSO READ : കൊച്ചിയിൽ വൻ സെക്സ് റാക്കറ്റ് ; പെൺവാണിഭം എളമക്കര കേന്ദ്രീകരിച്ച്

10 വർഷം മുമ്പാണ് റിൻസൺ നോർവയിലേക്ക് പോയത്. തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചതിക്കപ്പെട്ടു എന്ന് സംശയിക്കുന്നു.മൂന്നു ദിവസം മുമ്പ് റിൻസൺ വിളിച്ചിരുന്നു. അന്ന് പ്രശ്നങ്ങളൊന്നും ഉള്ളതായി പറഞ്ഞിരുന്നില്ല. ഇന്ന് വിളിക്കാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ല.ഭാര്യയുമൊത്താണ് റിൻസൺ അവിടെ താമസിക്കുന്നത്. ഇരുവരെയും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് റിൻസന്റെ അമ്മാവൻ തങ്കച്ചൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News