എന്‍ബിഎയില്‍ പുതുചരിത്രം കുറിച്ച് ലെബ്രോണ്‍ ജെയിംസ്

അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പുതിയ റെക്കോര്‍ഡുമായി ലെബ്രോണ്‍ ജെയിംസ്. എന്‍ബിഎയുടെ ചരിത്രത്തില്‍ 40,000 പോയിന്റുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ലെബ്രോണ്‍ സ്വന്തമാക്കിയത്. എന്‍ബിഎയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ലെബ്രോണ്‍ ആണ് ഒന്നാമത്. ഐതിഹാസിക നേട്ടത്തിലേക്ക് താരം എത്തിയെങ്കിലും ടീം മത്സരം തോറ്റു.

ഡെന്‍വര്‍ നഗറ്റ്സിനെതിരായ പോരാട്ടത്തിലാണ് ലെബ്രോണ്‍ നാഴികക്കല്ല് താണ്ടിയത്. എന്‍ബിഎയിലെ ഇതിഹാസമായ ലെബ്രോണ്‍ തൊട്ടുമുന്‍പ് നടന്ന വാഷിങ്ടന്‍ വിസാര്‍ഡിനെതിരായ പോരില്‍ 39,991 പോയിന്റുകളില്‍ എത്തിയിരുന്നു. ഈ മത്സരത്തില്‍ മാത്രം താരം 31 പോയിന്റുകള്‍ ബാസ്‌ക്കറ്റിലാക്കി.

2023 ഫെബ്രുവരിയിലാണ് താരം റെക്കോര്‍ഡടിച്ചത്. മില്‍വാക്കി ബക്സ്, ലോസ് ആഞ്ജലസ് ലെയ്ക്കേഴ്സ് താരമായിരുന്ന കരീം അബ്ദുല്‍ ജബ്ബാറിന്റെ റെക്കോര്‍ഡാണ് അന്ന് താരം മറികടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News