ഓസ്‌കര്‍ ചിത്രം പാരസൈറ്റിലെ നടന്‍ ലീ സണ്‍ ക്യൂനിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത നടന്‍ ലീ സണ്‍ ക്യൂനിനെ (48) മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്‌കര്‍ ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടനാണ് ലീ സണ്‍ ക്യൂന്‍. ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങി പോയ താരത്തെ സെന്‍ട്രല്‍ സോള്‍ പാര്‍ക്കില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ലീ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ പൊലീസ് അന്വേഷണത്തിലായിരുന്നു. 2021-ല്‍, പാരസൈറ്റിലൂടെ സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.

Also Read : കനിഹയുടെ പുത്തന്‍ ഇഷ്ടം ഇങ്ങനെ; ശ്രീലങ്കയില്‍ നിന്നൊരു വീഡിയോ വൈറലാകുന്നു

പാരസൈറ്റ് എന്ന സിനിമയിലെ സമ്പന്ന കുടുംബത്തിലെ ഗൃഹനാഥന്റെ വേഷം ലീ സണ്‍ ക്യൂനിന് ഏറെ പ്രശസ്തി നേടി കൊടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ഡോ. ബ്രെയിനിലെ പ്രകടനത്തിന് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡില്‍ മികച്ച നടനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News