ഡോ ലീല ഓംചേരി അന്തരിച്ചു

സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായ ഡോ ലീല ഓംചേരി അന്തരിച്ചു. 93 വയസായിരുന്നു. ക്ലാസിക്കല്‍ കലാരൂപങ്ങളെ കുറിച്ച് അനേകം ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ദില്ലിയിലെ കലാസാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന ലീല ഓംചേരിയുടെ ഭര്‍ത്താവ് പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍ എന്‍ പിള്ളയാണ്. കലാരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലീല ഓംചേരിക്ക് രാജ്യം 2009ല്‍ പത്മശ്രീ നല്‍കി ആദരിച്ചു.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളായാണ് ജനനം. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയാണ്. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, നാടന്‍ പാട്ടുകള്‍, നൃത്തം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. കര്‍ണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് എംഎ, പിഎച്ച്ഡിയും നേടി. ദില്ലി സര്‍വ്വകലാശാലയില്‍ അധ്യാപികയായിരുന്നു.

READ ALSO:കെ മാധവന്‍ വീണ്ടും ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ്

കേരളത്തിലെ ലാസ്യരചനകള്‍ (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്),ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് (ഡോ. ദീപ്തി ഓംചേരി ഭല്ലയോടൊപ്പം രചിച്ചത്), ഗ്ലീനിങ്സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട് സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്സ് (അഞ്ച് ഭാഗം) എന്നിവയാണ് പ്രധാന കൃതികള്‍. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും (1990) ലഭിച്ചിട്ടുണ്ട്.

READ ALSO:സ്വവര്‍ഗ വിവാഹം; സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News