ലീലാമ്മ വൈറലാണ്, വിവാഹ വേദിയെ ഇളക്കിമറിച്ച ഡാൻസ്; വീഡിയോ കാണാം

സോഷ്യല്‍മീഡിയകളില്‍ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ് ഒരു ഡാൻസ് വീഡിയോ. വെറും ഡാൻസ് വീഡിയോ അല്ല ലീലാമ്മ ജോണ്‍ എന്ന മധ്യവയസ്‌കയുടെ കിടിലം ഡാൻസ്. പട്ടാമ്പിയിലെ ഒരു വിവാഹ ചടങ്ങില്‍ ആണ്എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോണ്‍ ഡാൻസ് കളിച്ച് ഞെട്ടിച്ചത്.

ALSO READ: ‘കോൺഗ്രസിന് നരേന്ദ്ര മോദിയെ എതിർക്കാനല്ല പിണറായി വിജയനെ ആക്രമിക്കാനാണ് താല്പര്യം’: സീതാറാം യെച്ചൂരി

ചടങ്ങിനിടെ മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു എന്ന പാട്ടിനായിരുന്നു ലീലാമ്മയുടെ സ്റ്റെപ്പുകൾ. ഈ ഡാൻസ് ആണ് ഇപ്പോൾ ഫേസ്ബുക്ക്, വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നത്.

നിരവധിയാളുകളാണ് ഈ വീഡിയോക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ഈ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം മന്ത്രി വി ശിവന്‍കുട്ടിയും ഈ വീഡിയോ പങ്കുവെച്ചു. ‘എന്താ ഊർജം’ എന്നാണ് മന്ത്രി കുറിച്ചത്. എറണാകുളം പള്ളിക്കരയിൽ ആണ് ലീലാമ്മ ജോൺ എന്ന ഈ അമ്മയുടെ വീട്. പട്ടാമ്പിയിൽ ഒരു കല്യാണത്തിന് പോയപ്പോൾ ആണ് ഒരു വേദിയെ അമ്മ ഇളക്കി മറിച്ചത് എന്നും മന്ത്രി വീഡിയോ പങ്കുവെച്ച് കുറിച്ചത്.

ALSO READ: ‘ഇന്ത്യ’യുടെ നേതൃത്വം കോൺഗ്രസല്ല, കോൺഗ്രസ് പ്രകടന പത്രികയിൽ സിഎഎ പരാമർശിക്കാത്തത് അത്ഭുതപ്പെടുത്തി: പ്രകാശ് കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News