പങ്കാളിക്ക് ക്യാൻസർ; ഉപേക്ഷിച്ച് കോടീശ്വരൻ

പങ്കാളിക്ക് ക്യാൻസറാണെന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ച് പോയി കോടീശ്വരൻ. ബ്രയാൻ ജോൺസൺ എന്ന ആളാണ് പങ്കാളിയെ ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സതേൺ എന്ന യുവതി. പ്രായം കുറക്കാൻ വേണ്ടി ബ്രയാൻ ജോൺസൺ നടത്തുന്ന ചികിത്സകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനായി വര്‍ഷം 16 കോടിയാണ് ഇയാൾ ചെലവഴിക്കുന്നത്. സതേൺ 2016 ലായിരുന്നു ജോൺസണുമായി ഡേറ്റിംഗ് ആരംഭിക്കുന്നത്. പിന്നീട് 2018 ൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു.

ALSO READ: ലോകേഷിന്റെ പ്രതീക്ഷ തെറ്റിയില്ല; ഫൈറ്റ് ക്ലബ് കോടികള്‍ വാരുന്നു

തനിക്ക് സ്തനാർബുദം ആണെന്നറിഞ്ഞപ്പോൾ ബ്രയാൻ തന്നെ ഉപേക്ഷിച്ച് പോയെന്നും അയാളുടെ സൗകര്യത്തിനായി തന്നെ കൊണ്ട് ജോലി രാജി വയ്പ്പിച്ചുവെന്നും സതേൺ ആരോപിക്കുന്നു. വാനിറ്റി ഫെയർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഈ ആരോപണങ്ങളെല്ലാം ബ്രയാൻ നിഷേധിച്ചു.

ALSO READ: ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News