ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ലീഡ് നിലനിർത്തി ഇടത് സഖ്യം

ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് എല്ലാ സീറ്റിലും ലീഡ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെഎൻയുവിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സീറ്റുകളിൽ ഇടത് സഖ്യം മുന്നിലാണ്. ജനറൽ സെക്രട്ടറി പോസ്റ്റിൽ ഇടത് പിന്തുണയുള്ള ബാപ്സ സ്ഥാനാർഥിക്കും ലീഡ് ഉണ്ട്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഇടതുസഖ്യം ലീഡ് നിലനിർത്തിയിരുന്നു.

Also Read: ‘കൈരളി മൈക്കുമായി ഇലക്ട്രൽ ബോണ്ട്, ഇലക്ട്രൽ ബോണ്ട്, എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല’; ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ ക്ഷുഭിതനായി കെ സുരേന്ദ്രൻ

മാർച്ച് 22 നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇടതു സഖ്യം, എബിവിപി എന്നിവരെ കൂടാതെ എൻഎസ് യു, ആർജെഡിയുടെ വിദ്യാർത്ഥി സംഘടന, ബാപ്സ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു.

Also Read: പൗരത്വ നിയമ വിഷയത്തിൽ ബിജെപി വാദത്തെ പിന്തുണച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തമിഴ്നാട് കോൺഗ്രസിനെ തള്ളി പറയുമോ? മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News