ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം

ജെഎന്‍യുവില്‍ വിജയക്കൊടി പാറിച്ച് എസ്എഫ്‌ഐ ഉള്‍പ്പെടുന്ന ഇടതുപക്ഷ സഖ്യം. പ്രധാന സീറ്റുകളിലെല്ലാം ആയിരത്തോളം വോട്ടുകള്‍ക്ക് എബിവിപി സ്ഥാനാര്‍ത്ഥികളെ ഇടതുസഖ്യം പരാജയപ്പെടുത്തി. നാല് വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് അധികൃതരെ കൂട്ടുപിടിച്ച് അട്ടിമറിക്കാനുളള എബിവിപിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തിയാണ് ഇടതുസഖ്യത്തിന്റെ ആധികാരിക ജയം.

ALSO READ:  ചമയവിളക്കിനിടെ അപകടം: അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

നാല് വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും ജെഎന്‍യുവില്‍ ഇടതുകാറ്റ് വീശിയടിച്ചു. എബിവിപിയുടെ കുതന്ത്രങ്ങളും അട്ടിമറി ശ്രമങ്ങളും വിലപ്പോയില്ല. എസ്എഫ്‌ഐ ഉള്‍പ്പെടുന്ന ഇടതുപാനല്‍ വമ്പിച്ച ജയം കരസ്ഥമാക്കി.   പ്രസിഡന്റായി ധനഞ്ജയും വൈസ് പ്രസിഡന്റായി എസ്എഫ്‌ഐയുടെ അവിജിത് ഘോഷും ജനറല്‍ സെക്രട്ടറിയായി ബാപ്‌സയുടെ പ്രിയാന്‍ഷി ആര്യയും ജോയിന്റ് സെക്രട്ടറിയായി എഐഎസ്എഫിന്റെ  എം ഒ സാജിതും തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപഷ സഖ്യത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയെ വളഞ്ഞവഴിയിലൂടെ അയോഗ്യയാക്കിയതോടെ ഇടതുപക്ഷസഖ്യം ബാപ്സ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയായിരുന്നു.

ALSO READ:  സിഎഎക്കെതിരെ കോൺഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാൻ പോലും കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താൻ പോകുന്നത്: കെ ടി ജലീൽ

42 കൗണ്‍സിലര്‍മാരില്‍ 30 പേരും ഇടതുപക്ഷ സഖ്യത്തില്‍ നിന്നാണ്. സോഷ്യല്‍ സയന്‍സ് കൗണ്‍സിലറായി തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി ഗോപിക വിജയിച്ചു. ജെഎന്‍യു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ഏക മലയാളി കൂടിയാണ് ഗോപിക.

ALSO READ:  തിരുവല്ലയിൽ അടച്ചിട്ട വീട്ടിൽ കവർച്ച; നാല് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു

ആവേശകരമായ വോട്ടെണ്ണലില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ എബിവിപി ഇഞ്ചോടിഞ്ച് പൊരുതി. എന്നാല്‍ അവസാന ഫലപ്രഖ്യാപനത്തോടെ ഇടതുസഖ്യത്തിന്റെ ജയം സമ്പൂര്‍ണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News