മഹാരാഷ്ട്രയിലെ വേറിട്ട സ്ഥാനാർഥി മുഖം, നിയമസഭയിലെ ഏറ്റവും കുറവ് സമ്പാദ്യമുള്ള ജനപ്രതിനിധി; വിജയമുറപ്പിച്ച് ഇടത് സ്ഥാനാർഥി വിനോദ് നിക്കോളെ

vinod nikole

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കോടികൾ ചിലവിടുന്ന സ്ഥാനാർഥികൾക്കിടയിൽ വേറിട്ട മുഖമാണ് ഇടതുപക്ഷ സ്ഥാനാർഥിയായ വിനോദ് നിക്കോളെ. ഗ്രാമവാസികളോടൊപ്പം നടന്നും നേരിട്ട് സംവദിച്ചുമാണ് മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും കുറവ് സമ്പാദ്യമുള്ള ജനപ്രതിനിധി പ്രചാരണം ശക്തമാക്കി ദഹാനുവിൽ വിജയമുറപ്പിക്കുന്നത്.

മഹാരാഷ്ട്രയിലെ കോടികൾ ധൂർത്തടിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങൾക്കിടയിലെ വേറിട്ട കാഴ്ചയാണ് ഇടത് സ്ഥാനാർഥിയായ വിനോദ് നിക്കോളിന്റെ ജനസമ്പർക്ക പരിപാടികൾ. ഗ്രാമവാസികളോടൊപ്പം നടന്നും നേരിട്ട് സംവദിച്ചുമാണ് വിനോദ് സാധാരണക്കാരൻ്റെ ഹൃദയത്തിൽ ഇടം നേടുന്നത്. മഹാരാഷ്ട്ര നിയമസഭയിലെ 288 എം‌എൽ‌എമാരിൽ ഏറ്റവും കുറവ് സമ്പാദ്യമുള്ള ജനപ്രതിനിധി.

Also Read; അബുബാദി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലുവിന്റെ ലിസ്റ്റിങ്ങ് നവംബർ 14 ന്; എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ്ങ്

ഒരു ഹോർഡിംഗിന് മാത്രം പതിനായിരങ്ങൾ മുടക്കുന്ന സ്ഥാനാർത്ഥികൾക്കിടയിൽ കേവലം 52,082 രൂപയുടെ ആസ്തിയും ജനനന്മക്കായുള്ള മനസുമായാണ് വിനോദ് വ്യത്യസ്ഥനാകുന്നത്. ദഹാനുവിലെ ആദിവാസി മേഖലയിൽ വട പാവ് വിറ്റായിരുന്നു ഉപജീവനം നടത്തിയിരുന്നത് . ഇന്നും ലളിതമായ ജീവിതവും അധ്വാനവും

രാഷ്ട്രീയ, കോർപ്പറേറ്റ് പ്രലോഭനങ്ങളിലൊന്നും വഴങ്ങാത്ത പ്രവർത്തന രീതി. മണ്ഡലത്തിലെ വികസനത്തിലും ജനകീയ പ്രശ്നങ്ങളിലും മാത്രമാണ് ശ്രദ്ധ. കർഷകർക്കൊപ്പം ശക്തമായി നിലകൊള്ളുന്ന ജനപ്രതിനിധി. 2018ലെ കിസാൻ ലോംഗ് മാർച്ചിൽ നാസിക്കിൽ നിന്ന് മുംബൈയിലേക്കുള്ള 200 കിലോമീറ്റർ ദൂരം നടന്ന പതിനായിരക്കണക്കിന് ലക്ഷക്കണക്കിന് കർഷകരിൽ ഒരാളായിരുന്നു വിനോദ് നിക്കോൾ.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പോഷകാഹാരക്കുറവ് എന്നിവയാണ് ഈ നിയോജകമണ്ഡലത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ. ആദിവാസി ആധിപത്യമുള്ള പാൽഘർ ജില്ലയിലെ ദഹാനു 1978 മുതൽ സിപിഐ (എം) ശക്തികേന്ദ്രമാണ്.

Also Read; ‘വോട്ടിങ്ങിനായി എത്തിയവർ തിരികെ പോയത് നിറകണ്ണുകളോടെ, കണ്ടുനിന്നവരുടെയും കണ്ണുനിറഞ്ഞു’; പോളിംഗ് ബൂത്തിലെ വൈകാരിക നിമിഷങ്ങൾ

അഖിലേന്ത്യാ കിസാൻ സഭ പ്രസിഡൻ്റ് അശോക് ധാവ്ലെ ഉൾപ്പടെയുള്ള സിപിഐ (എം) നേതാക്കളാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ), ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) തുടങ്ങിയ ഇടതുപക്ഷ സംഘടനകളുടെ പിന്തുണയും പ്രചാരണ പരിപാടികൾക്ക് ഊർജം പകരും

കൃഷിക്കാരുടെയും ആദിവാസികളുടെയും വാസസ്ഥലമായ ദഹാനുവിലെ എംഎൽഎക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുക്കുന്നത് അവരുടെ പ്രശ്നങ്ങളെ അധികാരികളിൽ എത്തിക്കാനും പരിഹാരം കണ്ടെത്താനുമുള്ള അവരുടെ കൂട്ടത്തിലെ ഒരു പ്രതിനിധിയെയാണെന്ന് ഇവർക്കെല്ലാമറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News