‘കേരളമാകെ ഇടത് സ്ഥാനാർഥികൾക്ക് സ്വീകാര്യത ലഭിക്കുന്നു’: ഇ പി ജയരാജൻ

കേരളമാകെ ഇടത് സ്ഥാനാർഥികൾക്ക് സ്വീകാര്യത ലഭിക്കുന്നുവെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. 20 മണ്ഡലങ്ങളിലും സജീവ പ്രചരണം നടക്കുന്നുണ്ടെന്നും രണ്ട് തവണ വീതം നിയോജക മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

Also read:രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഈ വർഷം ആറാമത്തേത്

‘എല്ലാ സ്ഥലങ്ങളിലും ആദ്യഘട്ടത്തിൽ എൽ ഡി എഫ് സ്ഥാനാർഥികളുടെ സാനിധ്യം ഉണ്ടായി. വലിയ സ്വീകാര്യതയാണ് സ്ഥാനാർഥികൾക്ക് ലഭിക്കുന്നത്. കേരളത്തിൽ ഇടത് അനുകൂല കാലാവസ്ഥയാണ്. കേരള സദസ് ഇതിന് വലിയ ഗുണം ചെയ്തു. കേരത്തിലെ ജനങ്ങക്ക് ഇടത് മുന്നണിയിൽ പ്രതീക്ഷ.

Also read:തല ആശുപത്രിയിൽ; ആരാധകർ ആശങ്കയിൽ

ഇന്ത്യൻ ജനതയുടെ ജീവിക്കാനുള്ള അവകാശം ബിജെപി ഇല്ലാതാക്കി. കേരളത്തിന്റെ വളർച്ചയെ തകർക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾക്ക് നന്നായി മനസിലായി. ബിജെപിയെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയൂ. അത് കൊണ്ട് ഇടത് അംഗങ്ങൾ കൂടുതൽ പാർലമെന്റിൽ ഉണ്ടാകൂ’ – ഇ പി ജയരാജൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News