ഇടതുസ്ഥാനാർത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങൾ; മധ്യകേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് കടുക്കുന്നു

കനത്ത ചൂടിനെ അവഗണിച്ച് മധ്യകേരളത്തിൽ ഇടതു സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുന്നേറുന്നു. എല്ലാ പ്രദേശങ്ങളിലും വൻ വരവേൽപ്പാണ് ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്. വോട്ടർമാരെ പരമാവധി നേരിൽ കണ്ടു വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികളെല്ലാം. ആവേശകരമായ സ്വീകരണമാണ് ഇടതു സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിൽ ലഭിക്കുന്നത്.

ചാലക്കുടി പാർലമെൻ്റ് മണ്ഡലം ഇടതു സ്ഥാനാർത്ഥി പ്രൊഫ സി രവീന്ദ്രനാഥ് രാവിലെ സ്വകാര്യ സന്ദര്‍ശനങ്ങളുടെ തിരക്കിലായിരുന്നു. ഉച്ചകഴിഞ്ഞ് അങ്കമാലിയില്‍ രണ്ട് പൊതുപരിപാടികളിലും പങ്കെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി. എറണാകുളം നഗരം കേന്ദ്രീകരിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർഥി കെ ജെ ഷൈൻ ടീച്ചറുടെ ഇന്നത്തെ പര്യടനം. രാവിലെ ഹൈക്കോർട്ട് വാട്ടർ മെട്രൊ ടെർമിനലിൽ എത്തിയ സ്ഥാനാർത്ഥി വോട്ടർമാരെ കണ്ട് പിന്തുണ തേടി. പിന്നീട് വാട്ടർ മെട്രോയിൽ യാത്ര ചെയ്തും വോട്ടഭ്യർത്ഥിച്ചു. മഹാരാജാസ്, സെൻ്റ് തെരേസാസ് , സെൻ്റർ സ്ക്വയർ, ജില്ലാ കോടതി പരിസരം എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. വൈകീട്ട് പറവൂരിൽ റോഡ് ഷോയിലും പങ്കെടുത്തു. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും ഇന്ന് എറണാകുളം നഗരം കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടത്തിയത്. കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനെത്തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണനും പ്രചാരണം തുടങ്ങി. എറണാകുളം നഗരത്തിൽ ആയിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.

Also Read: ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുടെയും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വിവരങ്ങളാണ് ഇലക്ടറൽ ബോണ്ട് വഴി പുറത്തുവരുന്നത്: എളമരം കരീം എംപി

തൃശൂർ, ഗുരുവായൂർ, നാട്ടിക നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറിൻ്റെ ഇന്നത്തെ പര്യടനം. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ മാതാപിതാക്കളായ കെ കരുണാകരൻ്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരങ്ങളിൽ പുഷ്പാർച്ചന നടത്തിയാണ്, ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മണലൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പുതുക്കാട് നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി.

കോട്ടയം ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ പാലാ മേഖലയിൽ സൗഹൃദ സന്ദർശനം നടത്തി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജും പാലാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി രാവിലെ കോട്ടയം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ടു. ആലപ്പുഴ മണ്ഡലം ഇടതു സ്ഥാനാര്‍ഥി എ എം ആരിഫ് ചേര്‍ത്തല നിയോജക മണ്ഡലത്തിലായിരുന്നു പര്യടനം നടത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ വിവിധ വിദ്യാലയങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു.

Also Read: ട്വന്റി ട്വന്റി കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ഥി സി എ അരുണ്‍കുമാര്‍ ഇന്ന് വിവിധ വ്യക്തികളെ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ചെങ്ങന്നൂര്‍, മാവേലിക്കര നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടത്തിയത്. ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ഥി ജോയ്സ് ജോർജ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ഡീൻ കുര്യാക്കോസ് രാവിലെ തൊടുപുഴ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. വൈകീട്ട് കോതമംഗലം നിയോജകമണ്ഡലം കൺവെൻഷനിലും ഡീൻ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News