തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഇടത് സ്ഥാനാർത്ഥികൾ

തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധിയില്ല.മുന്നണി സ്ഥാനാർഥികൾ എല്ലാം ഞായറാഴ്ച ദിവസവും പ്രചാരണത്തിൽ സജീവമാണ്. തെക്കൻ കേരളത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥികളെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.

തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കോവളം നിയോജക മണ്ഡലം കേന്ദ്രീകരിച്ച് ആയിരുന്നു പ്രചാരണം. ആറ്റിങ്ങലിലെ ഇടതു സ്ഥാനാർത്ഥി വി ജോയ് വർക്കല നിയോജക മണ്ഡലത്തിലെ മണമ്പൂർ കവലയൂർ ,ചെറുന്നിയൂർ പ്രദേശങ്ങളിൽ പര്യടനം നടത്തി. കടുത്ത ചൂടിലും ആവേശം ചോരാതെ ജോയിയെ സ്വീകരിക്കാൻ നിരവധി പേരാണ് എത്തുന്നത്.

Also read:ഈ തെരഞ്ഞെടുപ്പ് ഒരു പ്രതീക്ഷയാണ്, ജൂണ്‍ 4 കഴിട്ടേ… മാറുന്ന നിയമങ്ങളറിയാത്ത മുതിര്‍ന്ന പൗരന്മാര്‍, വീഡിയോ വൈറല്‍

തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ കോവളം നിയോജക മണ്ഡലത്തിലും ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് അരുവിക്കര നിയോജക മണ്ഡലത്തിലും പിന്തുണ തേടിയെത്തി. ബിജെപി സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖരനും വി മുരളീധരനും ഇന്ന് പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ എത്തിയാണ് വോട്ട് അഭ്യർത്ഥിച്ചത്. പത്തനംതിട്ടയിലെ ഇടതു സ്ഥാനാർത്ഥി ടി എം തോമസ് ഐസക് അടൂർ നിയോജക മണ്ഡലത്തിലായിരുന്ന് പര്യടനം.

പത്തനംതിട്ടയിലെയും യു .ഡി .എഫ് സ്ഥാനാർത്ഥി ആൻ്റോ ആന്റണിയും എൻഡിഎ സ്ഥാനാർഥി ആനിൽ ആൻറണിയും പ്രചാരണ രംഗത്ത് സജീവമാണ്. കൊല്ലത്തെ ഇടത് സ്ഥാനാർത്ഥി എം മുകേഷും ചടയമംഗലം നിയോജക മണ്ഡലത്തി്ലായിരുന്ന് പര്യടനം യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രനും ചടയമംഗലത്ത് തന്നെയാണ് പര്യടനം നടത്തിയത്. ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ ജിയും പ്രചാരണത്തിൽ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News