‘തൃശൂരിൽ ബിജെപിയുടെ വിജയം ഇടതുമുന്നണിയും യുഡിഎഫും ഗൗരവമായി പഠിക്കണം’: എംഎം മണി

തൃശൂരിൽ ബിജെപിയുടെ വിജയം ഇടതുമുന്നണിയും യുഡിഎഫും ഗൗരവമായി പഠിക്കണമെന്ന് എംഎം മണി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നുവെന്നും തൃശൂരിലെ വിജയം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഗൗരവത്തോടെ കാണണമെന്നും എം എം മണി പറഞ്ഞു.

Also read:രാജസ്ഥാനിൽ മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലെത്തിച്ചത് അഴുകിയ നിലയിൽ

ബിജെപി തെക്കേ ഇന്ത്യയിലെ ശക്തിപ്പെടുന്നത് തടയാൻ നമുക്ക് ബാധ്യതയുണ്ട്. ഇടതുമുന്നണി ഭരണത്തുടർച്ച നേടിയത് കഴിഞ്ഞ ഗവൺമെന്റിന്റെ ഭരണ മികവുകൊണ്ടാണ്. ഇന്നത്തെ രാഷ്ട്രീയ പരിസ്ഥിതി നോക്കി നിലപാട് സ്വീകരിക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്.
ബിജെപിയെ തടയുന്നതിൽ ഇടതുമുന്നണിക്ക് ബാധ്യത ഇല്ല എന്ന് തങ്ങൾ കരുതുന്നില്ല. രാജ്യത്ത് കേരളം ഒരു വേറിട്ട തുരുത്ത് പോലെയാണ് നിൽക്കുന്നത്. ക്ഷേമപ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകണമെന്നും എം എം മണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News