ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടും: എം എ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെ ബാധിക്കുന്ന വിധിയെഴുത്താണിത്. കേരളം എന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സംസ്ഥാനമാണ്. പുതിയ മതേതര ഇന്ത്യക്കായി വലിയ പോരാട്ടം നടത്തേണ്ടതുണ്ട്.

ALSO READ:ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിംഗ്, എല്ലാ സീറ്റുകളിലും ഇടതുമുന്നണിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണ് : റോഷി അഗസ്റ്റിൻ

ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള ഹീനമായ നീക്കമാണ് രാജ്യത്ത് നടക്കുന്നത്. 2004നെ കടത്തിവെട്ടുന്ന വിജയമാകും ഇത്തവണ എല്‍ഡിഎഫിന് ഉണ്ടാകുന്നത്. ബിജെപിക്ക് ഇതുവരെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണയും കനത്ത പരാജയമാണ് ബിജെപി ഏറ്റുവാങ്ങാന്‍ പോകുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:‘രാവിലെ തന്നെ നീണ്ട ക്യൂ ശുഭപ്രതീക്ഷ; വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും: എം മുകേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News