‘ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ല’: മന്ത്രി പി പ്രസാദ്

ഇടതുപക്ഷ സർക്കാർ ഒരുകാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും സർക്കാർ കൃത്യസമയത്ത് കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യം ഏർപ്പെട്ട കരാറുകൾ, കൊടുംചൂട് എന്നിവയാണ് കർഷകരെ ആകെ വലച്ചത്. കാർഷിക മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിലുള്ള നടപടികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കൊച്ചി ബാറിലെ വെടിവെയ്പ്പ്; ബാർ ഉടമയ്ക്കെതിരെ കേസ്

നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. പച്ചക്കറി ഉൽപാദനത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു. കേന്ദ്രം ഏർപ്പെട്ട കരാറുകൾ കാരണമാണ് കാർഷിക മേഖലയിൽ തകർച്ച അനുഭവപ്പെടുന്നത്. കേന്ദ്രസർക്കാരാണ് കൂടുതൽ സഹായം അനുവദിക്കേണ്ടത് പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലയെന്നും കേരളം അവഗണനയല്ല കർഷകരോട് കാട്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി

ALSO READ: കോമണ്‍ യുണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024; ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here