അയ്യൻകാളിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുന്ന ഇടതു സർക്കാരുകൾ; മഹാത്മായുടെ ഓർമ്മയിൽ രാജ്യം

മഹാത്മാ അയ്യൻകാളിയുടെ എൺപത്തി രണ്ടാം ചരമവാർഷിക ദിനമാണ് ജൂൺ 18. സംവരണത്തെ ഒരു തർക്കവിഷയമാക്കിമാറ്റി അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ നടത്തുന്ന കാലഘട്ടത്തിലാണ് കേരളപുത്ര മഹാത്മാ അയ്യൻകാളിയുടെ ചരമദിനം ഇന്ന് കടന്നു പോകുന്നത്. നൂറ്റാണ്ടുകളോളം മനുസ്‌മൃതിയുടെ നീതിശാസ്ത്ര വ്യവഹാരങ്ങൾ അലംഘനിയമാംവിധം നിലനിന്നിരുന്ന ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങൾക്ക് എന്നും ഉണർവ് സമ്മാനിക്കുന്ന ജീവിത ഗാഥയാണ് അയ്യൻകാളിയുടേത്. സംവരണ വിരുദ്ധ നിലപാട് ആവർത്തിക്കുന്നതിലൂടെ ജാതി അടിമത്തം തിരികെക്കൊണ്ടുവന്ന്, ചാതുർവർണ്യവ്യവസ്ഥ പുനഃസ്ഥാപിക്കുക എന്ന അജണ്ടയിൽ പ്രവർത്തിക്കുന്ന ഒരു ഭരണകൂടം രാജ്യം ഭരിക്കുമ്പോൾ അയ്യൻകാളിയുടെ ഓർമ്മകൾ പോലും ഇന്നൊരു പ്രതിരോധമാണ്.

Also Read: My Word is My Right ; സൈബർ ലിഞ്ചിംഗിന് കവിതാ രൂപത്തിൽ മറുപടിയുമായി മന്ത്രി ആർ ബിന്ദു

എഴുത്തും വായനയും പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു ജനതയെ സാമൂഹ്യമായും സാംസ്‌കാരികമായും ഉണർത്തി മനുഷ്യനെന്ന പദവിയിലേക്ക് ഉയർത്തിയത് അയ്യൻകാളി എന്ന മനുഷ്യൻ്റെ പ്രവർത്തനഫലമായിട്ടാണ്. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയായിരുന്നു അയ്യൻകാളിയുടെ പോരാട്ടം. ജാതീയമായ നിരവധി വിവേചനങ്ങൾ നേരിട്ട അയ്യൻകാളി, സഞ്ചാരസ്വാതന്ത്ര്യത്തിനായി 1893ൽ നടത്തിയ വില്ലുവണ്ടിസമരം കേരള നവോത്ഥാന ചരിത്രത്തിലെ എക്കാലവും മിന്നിത്തിളങ്ങുന്ന നാഴികക്കല്ലാണ്. വെങ്ങാനൂരിലെ പൊതുവഴിയിലൂടെ പാഞ്ഞുപോയ അയ്യൻകാളിയുടെ വില്ലുവണ്ടിയുടെ ഒച്ച ജാതിക്കോട്ടളെ വിറപ്പിച്ചു. തിരുവിതാംകൂറിൻ്റെയും. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരം നടത്തി വിജയിപ്പിച്ച തൊഴിലാളി നേതാവുമായിരുന്നു അയ്യൻകാളി.

താൻ പ്രതിനിധികരീക്കുന്ന സമൂഹത്തിൻ്റെ ഉന്നതിക്ക് വിദ്യാഭ്യാസം അനിവാര്യമാണെന്ന ബോധ്യം അയ്യൻകാളിക്ക് എന്നുമുണ്ടായിരുന്നു. തങ്ങളുടെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ലു കിളിർപ്പിക്കുമെന്ന് അയ്യൻകാളി പ്രഖ്യാപിച്ചു. ജാതിക്കോമരങ്ങൾക്ക് നേരെയുള്ള ഒരു യുദ്ധപ്രഖ്യാപനമായിരുന്നു അത്. അദ്ദേഹത്തിൻ്റെ ആഹ്വാനം ശിരാസാവഹിച്ചുകൊണ്ട് പിന്നീട് ഒരു സമൂഹം ഒരു വർഷത്തോളം പാടത്തോ പറമ്പിലോ പണിക്കിറങ്ങിയില്ല. ഇന്ത്യയുടെ ചരിത്രത്തിലെ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം കൂടിയായിരുന്നു അത്.

1905ൽ വെങ്ങാനൂരിൽ അദ്ദേഹം കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. എന്നാൽ ജാതി പ്രമാണിമാർ അത് തീയിട്ടു നശിപ്പിച്ചു. എന്നാൽ പിൻമാറാൻ അയ്യൻകാളിതയാറായില്ല. അതേസ്ഥലത്ത് വീണ്ടുമൊരു പള്ളിക്കൂടം സ്ഥാപിച്ച് നിലത്തെഴുത്ത് തുടങ്ങി. സ്കൂളുകളിൽ പ്രവേശനമില്ലാതിരുന്ന വിഭാഗങ്ങളിലെ കുട്ടികൾക്ക് എല്ലാം പ്രവേശനം നൽകി 1907ൽ ഉത്തരവ് ഇറങ്ങിയെങ്കിലും ജാതി പ്രമാണിമാർ അത് അംഗീകരിച്ചില്ല. തയ്യാറായില്ല. 1910ൽ വീണ്ടും ഒരു ഉത്തരവിറങ്ങി. അതിന്റെ അടിസ്ഥാനത്തിൽ ഊരൂട്ടമ്പലം സ്‌കൂളിലേക്ക് പഞ്ചമി എന്ന ദളിത് ബാലികയുടെ കൈപിടിച്ച് സ്‌കൂൾ പ്രവേശനത്തിനായി അയ്യൻകാളി കയറിച്ചെന്നത് ചരിത്രമാണ്. ഈ സ്‌കൂളിന് “മഹാത്മ അയ്യൻകാളി -പഞ്ചമി സ്മാരക യുപി സ്കൂൾ‍ എന്ന് പിണറായി വിജയൻ്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ പേരു മാറ്റി.

Also Read: അമിത് ഷായ്ക്ക് താത്പര്യം മകനെ നോക്കാന്‍, മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

1911 ഡിസംബർ 5ന് അയ്യൻകാളി തിരുവിതാംകൂർ ശ്രീ മൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അക്കാലത്ത് പ്രജാസഭ പ്രവർത്തിച്ച വിജെടി ഹാളും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ “അയ്യൻകാളി ഹാൾ’ എന്ന് സർക്കാർ നാമകരണം ചെയ്തതും കാലത്തിന്റെ കാവ്യനീതിയാണ്.28 വർഷം പ്രജാ സഭയിൽ തുടർന്ന അദ്ദേഹം അക്കാലയളവിൽ മാറ്റി നിർത്തപ്പെടുന്ന വിഭാഗക്കാരുടെ വിദ്യാലയപ്രവേശനം, സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്‌ക്കുവേണ്ടി സഭയിൽ വാദിച്ചു.

അയ്യൻകാളിയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് അധഃസ്ഥിത സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിയുന്നതിനും മാറുമറയ്‌ക്കുന്നതിനുംവേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ കേരളചരിത്രത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിൻ്റെ ഭാഗമാണ് ഭാഗമാണ്.

ദളിതർ സവർണർക്കൊപ്പം ആത്മാഭിമാനമുള്ള ഒരു സമൂഹമായി മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിന് ശേഷം ആ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിച്ചത് 1957 ൽ അധികാരത്തിലെത്തിയ ഇഎംഎസ് മന്ത്രിസഭ മുതൽ പിണറായി വിജയൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ തുടരുന്ന ഇടത് സർക്കാരുകളാണ്.

1957ൽ അധികാരത്തിൽ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്‌കരണ, കുടികിടപ്പവകാശ, വിദ്യാഭ്യാസ നിയമങ്ങളെല്ലാംതന്നെ അയ്യൻകാളിയുടെ സ്വപ്നം യാഥാർഥ്യമാക്കുന്നതിലേക്കുള്ള ചവിട്ടുപടികളായിരുന്നു. അതിനെ പിന്തുടർന്ന് പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരുകളും നടപ്പാക്കിയ പദ്ധതികളിലൂടെത്തന്നെയാണ് ഇന്ന് കേരളത്തിൽ ദളിത് ജനവിഭാഗത്തിന് മറ്റുള്ളവർക്കൊപ്പം സമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കാനായത് എന്നത് വിസ്മരിക്കാനാവാത്ത ചരിത്ര സത്യമാണ്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ദളിതർക്കും മറ്റ് പിന്നോക്കക്കാർക്കും പൂജാരിമാരായി നിയമനം ലഭിക്കുന്ന സാഹചര്യംവരെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News