വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയില്‍ ഇടത് നേതാക്കള്‍ ഇന്ന് സന്ദര്‍ശനം നടത്തും. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും എംപിമാരും ഉള്‍പ്പെടുന്ന സംഘമാണ് ഹരിയാനയിലെ നൂഹ് ജില്ലയില്‍ എത്തുക. മേഖലയില്‍ ഇപ്പോഴും സമാധാനം പുനസ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ 800 ലധികം കെട്ടിടങ്ങളും കുടിലുകളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
Also Read: ഇമ്രാൻ ജയിലിൽ തുടരുന്നു; പാക്കിസ്ഥാൻ പാർലമെൻ്റ് പ്രസിഡൻ്റ് പിരിച്ചുവിട്ടു
മുസ്ലീം വ്യവസായികളുമായും തൊഴിലാളികളുമായും ഇടപഴകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മഹാപഞ്ചായത്ത് കൂടി തീരുമാനം എടുത്തതായുളള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഹരിയാനയിലെ മൂന്ന് ജില്ലകളിലായി 50ലധികം പഞ്ചായത്തുകള്‍ മുസ്ലീം വ്യാപാരികളുടെ പ്രവേശനം തടഞ്ഞ് കത്തുകള്‍ നല്‍കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്റര്‍നെറ്റ് വിലക്ക് ഓഗസ്റ്റ് 11 വരെ നീട്ടി. കഴിഞ്ഞ ദിവസം നൂഹ് ജില്ലയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളെയും സിപിഐ സംഘത്തെയും പൊലീസ് തടഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here