ബിഹാറിൽ നിന്ന് ഇടത് എംപിമാർ പാർലമെന്റിലേക്ക്

ബിഹാറിൽ 2 മണ്ഡലങ്ങളിൽ നിന്ന് ഇടത് എംപിമാർ പാർലമെന്റിലേക്ക്. സിപിഐ എംഎൽ സ്ഥാനാർഥികളായ സുധാമ പ്രസാദ്‌ ആരയിൽ കേന്ദ്രമന്ത്രി ആർകെ സിങിനെ അറുപതിനായിരത്തോളം വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ALSO READ: പാര്‍ലമെന്റിൽ ഉറച്ച ശബ്ദമാവാൻ വീണ്ടും മഹുവ

കാരക്കട്ടിൽ മത്സരിച്ച സ്ഥാനാർഥി രാജാ റാം സിങ്‌ സ്വതന്ത്രനായി മത്സരിച്ച ഭോജ്‌പുരി ഗായകൻ പവൻ സിങിനെ ഒരുലക്ഷത്തിലേറെ വോട്ടിന്‌ പരാജയപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ഉപേന്ദ്ര കുശ്‌വാഹ മൂന്നാം സ്ഥാനത്തായിരുന്നു. ആദ്യമായി മത്സരിച്ച നളന്ദയിൽ പാർടി രണ്ടാം സ്ഥാനത്തെത്തി. 30 വർഷത്തിന് ശേഷമാണ് ബിഹാറിൽ നിന്ന് ഇടത് എംപിമാർ പാർലമെന്റിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News