അധികാര സ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ നുഴഞ്ഞു കയറ്റത്തെ എതിർക്കുന്നത് ഇടതുപക്ഷം: അഡ്വ. കെ. അനിൽകുമാ‍ർ

Adv. K. Anilkumar

അധികാര സ്ഥാനങ്ങളിലേക്കുള്ള ബിജെപിയുടെ നുഴഞ്ഞു കയറ്റത്തെ ശക്തമായി എതിർക്കുന്നത് ഇടതുപക്ഷമാണ്. ജഡ്ജിമാരെ പോലും വിലക്കെടുക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് അഡ്വ. കെ. അനിൽകുമാർ.

Also Read: സിപിഐഎമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബി.ജെ.പി; ഡോ. ടി എം തോമസ് ഐസക്

തൃശ്ശൂരിൽ ഇടതുപക്ഷത്തിനു വോട്ട് കൂടുകയാണ് ഉണ്ടായത്. പക്ഷെ കോൺഗ്രസ്സ് വോട്ടുകൾ എവിടെ പോയെന്നതിൽ വി ഡി സതീശനു മറുപടി പറയണം. അത് പറയാതെ മറ്റു ചില കാരണങ്ങളാണ് തോൽവിക്കു കാരണമെന്ന് വി ഡി സതീശൻ പറഞ്ഞുകൊണ്ടിരിക്കുന്നത്.

Also Read: ഹരിയാന ബിജെപിയിൽ കടുത്ത പ്രതിസന്ധി ; സ്ഥാനാർഥി പട്ടികയിൽ പിണങ്ങി നേതാക്കന്മാരുടെ കൂട്ടരാജി , പടലപ്പിണക്കം പരിഹരിക്കാൻ ജെപി നദ്ധ

കേരള ഗവർണറെ പ്രകീർത്തിച്ചുകൊണ്ടിരിക്കുകയാണ് കോൺഗ്രസ്. ലീഗിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികളെ ഗവർണർ നോമിനെറ്റ് ചെയ്യുകയും ചെയ്യുന്നു. ആരാണ് ഗവർണർക്ക് ഈ പേരുകളൊക്കെ എഴുതി നൽകുന്നത്. അധികാര സ്ഥാനങ്ങളിൽ ബിജെപിയുടെ പ്രതിനിധികളെ തിരുകി കയറ്റിയ ശേഷം ബാക്കി വരുന്ന എല്ലിൻ കഷ്ണങ്ങൾ കോൺഗ്രസിന് നൽകുന്നു, ആ എല്ലിൻ കഷ്ണം കഴിക്കാൻ വേണ്ടി നടക്കുകയാണ് കോൺഗ്രസ്സെന്നും അഡ്വ. കെ. അനിൽകുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News