കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇന്ന് ഇടത് സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ആഹ്വാനം

കൊൽക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുന്നു. ഇന്ന് ഇടത് സംഘടനകളുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ പ്രതിഷേധപ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതെ സമയം സംസ്ഥാനത്ത് മമതയ്ക്കെതിരെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.

Also Read: ഒരേ സമയം രണ്ടു സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങിയെന്ന് ആരോപണം: സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു

അതിനിടെ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. രണ്ടാഴ്ചത്തെ തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കോളേജുമായി ബന്ധപ്പെട്ട വൻതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News