മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം അമിത ആത്മവിശ്വാസം പുലർത്തരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ സീറ്റുകൾ നൽകി കൂടെ നിർത്തണമെന്നും മുതിർന്ന സിപിഐ എം നേതാവ് അശോക് ധാവ്ലെ. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇടതുപാർട്ടികൾക്ക് സാന്നിധ്യമുണ്ടെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നും ധാവ്ലെ ചൂണ്ടിക്കാട്ടി.
Also read:ലോകകിരീടം മാത്രമല്ല, കിവികൾക്ക് കോടിക്കിലുക്കവും; ന്യൂസിലാൻഡ് വനിതകൾക്ക് ലഭിച്ചത് കോടികൾ
മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് 20 സീറ്റുകൾ നേടേണ്ടതിൻ്റെ പ്രാധാന്യം സിപിഐ എം നേതാവ് അശോക് ധാവ്ലെ വ്യക്തമാക്കി. ഈ സീറ്റുകളിൽ പലതും നേരത്തെ വിജയിച്ചതാണെന്നും കിസാൻ സഭ ദേശീയ അധ്യക്ഷൻ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഏതാനും ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഇടതുപാർട്ടികൾക്ക് സാന്നിധ്യമുണ്ടെന്ന യാഥാർഥ്യം മഹാ വികാസ് അഘാഡി സഖ്യം തിരിച്ചറിയണമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കൂടിയായ ധാവ്ലെ ചൂണ്ടിക്കാട്ടി. ശക്തമായ വോട്ടർ അടിത്തറയുള്ള ജില്ലകളെ സ്വാധീനിച്ച് തന്ത്രപ്രധാനമായ മണ്ഡലങ്ങളിൽ മത്സരിച്ച് സ്വാധീനം ശക്തിപ്പെടുത്താനാണ് ഇടതുപാർട്ടികളുടെ ലക്ഷ്യം.
Also read:പണികിട്ടിയിട്ടും പഠിക്കാതെ കോൺഗ്രസ്; ജാർഖണ്ഡിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ പൂർത്തിയായില്ല
1978 മുതൽ കഴിഞ്ഞ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും വിജയിച്ച ദഹാനുവിലും 2014ൽ വിജയിച്ച കൽവാനിലും കൂടാതെ, സി പിഐഎം മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളിൽ, സോലാപൂർ സിറ്റി സെൻട്രൽ, നാസിക് വെസ്റ്റ്, അക്കോള തുടങ്ങിയ സീറ്റുകളും ലിസ്റ്റിൽ പ്രഥമ പരിഗണയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എം വി എ തീരുമാനങ്ങൾ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ 29 സീറ്റുകൾ നേടിയെങ്കിലും എൻഡിഎയ്ക്കും ഇന്ത്യാ ബ്ലോക്കിനും ഇടയിൽ കുറഞ്ഞ വോട്ട് വിഹിതം ചൂണ്ടിക്കാട്ടിയാണ് അലംഭാവത്തിനെതിരെ അശോക് ധാവ്ലെ മുന്നറിയിപ്പ് നൽകിയത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here