ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായി ഇടതുപാർട്ടികൾ മത്സരിക്കുന്നത് അഞ്ച് സീറ്റുകളിൽ

ബിഹാറിൽ അഞ്ച് സീറ്റുകളിലാണ് പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായി ഇടതുപാർട്ടികൾ മത്സരിക്കുന്നത്. നിതീഷ് കുമാർ സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ഇത്തവണ മാറ്റത്തിൻ്റെ അലയൊലികൾ ആഞ്ഞടിക്കുമെന്നാണ് പ്രതിക്ഷ .

also read:‘പണം പോട്ടെ പവർ വരട്ടെ..’; വില കുതിച്ചുയർന്നപ്പോഴും അക്ഷതൃതീയയ്ക്ക് സംസ്ഥാനത്ത് റെക്കോർഡ് സ്വർണവില്പന

ഇടതുപക്ഷത്തിന് ശക്തമായ വളക്കൂറുള്ള മണ്ണാണ് ബിഹാറിലെ ആരാ മണ്ഡലം. ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലത്തിലും സി പി ഐ എം എൽ. രണ്ടിടത്ത് ബി ജെ പി . ബിജെപിയുടെ കേന്ദ്രമന്ത്രി കൂടിയായ ആർകെ സിംഗ് ആണ് ആരാ മണ്ഡലത്തെ പ്രതിനിധികരിക്കുന്നത്. ഇത്തവണ പ്രതിപക്ഷ പാർട്ടികളുടെ ഏകീകരണവും സിങ്ങിനോടുള്ള എതിർപ്പും ഇടതുപക്ഷ വിജയം എളുപ്പമാക്കുമെന്ന് കണക്കു കൂട്ടുന്നു. കർഷക രോഷവും തൊഴിലില്ലായ്മയും വികസന മുരടിപ്പും കണ്ട് മടുത്ത ജനങ്ങൾ ഇത്തവണ തനിക്ക് വിജയം നൽകുമെന്ന് ആരാ ലോക്‌സഭാ സ്ഥാനാർത്ഥിയും സി പി ഐ എം എൽ നിയമസഭാംഗവുമായ സുധാമ പ്രസാദ് പറഞ്ഞു.

ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും കൈകോർത്ത് മത്സരിക്കുന്ന ബിഹാർ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിൻ്റെ കരുത്തുറ്റ മുന്നേറ്റം തന്നെയാണ് മണ്ഡലത്തിൽ ഉടനീളം കാഴ്ചവയ്ക്കുന്നത്.

also read: ഇന്നും സർവീസുകൾക്ക് മുടക്കം; കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News