യെച്ചൂരി സ്മരണയില്‍ മഹാരാഷ്ട്രയിലെ ഇടതുപക്ഷ പാർട്ടികൾ

sitaram yechury

യെച്ചൂരി സ്മരണയില്‍ മഹാരാഷ്ട്രയിലെ ഇടതുപക്ഷ പാർട്ടികൾ. ആദർശ് വിദ്യാലയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ മതേതര-ജനാധിപത്യ പാർട്ടികളും വിവിധ സംഘടന പ്രതിനിധികളും പ്രിയ നേതാവിനെ അനുസ്മരിച്ചു. ശനിയാഴ്ച അന്തരിച്ച ചൊക്ലിയിലെ പുതുക്കുടി പുഷ്പന്റെ വിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

Also read:‘ഗര്‍ബ പന്തലിലേക്ക് കടത്തിവിടണമെങ്കില്‍ ഗോമൂത്രം കുടിക്കണം’: ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

സിപിഐഎം ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാ അംഗംവുമായിരുന്ന സീതാറാം യെച്ചൂരിയുടെ ആകസ്മിക വിയോഗത്തിൽ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഇടത് പക്ഷ പാർട്ടികൾ അനുശോചിച്ചു. ഡോംബിവ്‌ലി ആദർശ് വിദ്യാലയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ മതേതര-ജനാധിപത്യ പാർട്ടി പ്രതിനിധികളും വിവിധ സംഘടന നേതാക്കളും യെച്ചൂരിയെ അനുസ്മരിച്ചു.

Also read:കോടിയേരി ബാലകൃഷ്ണൻ
ദിനം ഇന്ന്‌ ; സംസ്ഥാന വ്യാപകമായി പരിപാടികൾ

സിപിഎം ദക്ഷിണ താനെ താലൂക്ക് സമിതി സെക്രട്ടറി പി കെ ലാലി, സുനില്‍ ചവാന്‍, പ്രസാദ് സുബ്രമണ്യന്‍ കൂടാതെ കാലു കോമസ്കര്‍, ഉദയ് ചൗദരി, സങ്കല്‍പ്പന കഹവാടെ തുടങ്ങിയവർ സംസാരിച്ചു. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ചേർന്ന അനുശോചന യോഗത്തിൽ ഡോംബിവ്‌ലി, കല്യാൺ, ഉല്ലാസനഗർ മേഖലയിലെ പ്രവർത്തകർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News