‘അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ഇസ്രയേലിനുമുകളിൽ സമ്മർദ്ദം ചെലുത്തണം’; ആവശ്യം ഉന്നയിച്ച് ഇടതു പാർടികൾ

cpim PB

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇസ്രയേലിനുമുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യം ഉന്നയിച്ച് ഇടതു പാര്‍ടികള്‍. ഒക്ടോബര്‍ ഏഴിന് അഞ്ച് ഇടതു രഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ പലസ്തീന്‍ അനുകൂലപ്രകടനം നടത്തും. സിപിഐ എം, സിപിഐ, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ടി, സിപിഐ എംഎല്‍ ലിബറേഷന്‍ എന്നീ ഇടതുപാര്‍ടികള്‍ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

Also read:വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിന് ഒരു വര്‍ഷം തികയുമ്പോഴാണ് പ്രതിഷേധം. ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിര്‍ത്താനും സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരാനും ദ്വിരാഷ്ട്ര പരിഹാരത്തിനായി പ്രവര്‍ത്തിക്കാനും ഇന്ത്യന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്ന് ഇടതുപാര്‍ടികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News