നീറ്റ് പരീക്ഷ അട്ടിമറി; ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ

നീറ്റ് പരീക്ഷ അട്ടിമറിക്കെതിരെ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രതിഷേധപ്രകടനവുമായി എത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്നാവശ്യമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.

Also Read; ‘നീ ആള് ഗജഫ്രോഡാണല്ലോയെന്ന് കെ സുരേന്ദ്രന്‍’, ‘കൈ ചൂണ്ടി ഭീഷണിപ്പെടുത്തി അനുയായി’, ആരോപണവുമായി മാധ്യമപ്രവർത്തകയുടെ ഫേസ്ബുക് കുറിപ്പ്

നീറ്റ് പരീക്ഷ അട്ടിമറിയില്‍ രാജ്യതലസ്ഥാനത്ത് വിദ്യാര്‍ത്ഥി പ്രതിഷേധം കടുക്കുകയാണ്. കനത്ത ചൂടിനെയും അവഗണിച്ചാണ് എസ്എഫ്ഐ അടക്കമുള്ള ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. പരീക്ഷാ നടത്തിപ്പില്‍ എന്‍ടിഎ യുടെ ക്രമക്കേടില്‍ കൃത്യമായ അന്വേഷണം വേണമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. അതേ സമയം ബാരിക്കേഡ് നിരത്തി സമരത്തെ തടഞ്ഞ ദില്ലി പൊലീസ് വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ചു നീക്കി.

വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടു കാണണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യവും നിഷേധിച്ചു. പിന്നാലെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി റോഡില്‍ കുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പോലും കച്ചവടവൽക്കരിക്കുകയാണ് മോദിയും കേന്ദ്രസർക്കാരും ചെയ്യെുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്‍ടിഎയുടെ സുതാര്യതയും വിദ്യാർത്ഥികൾ ചോദ്യം ചെയ്തു.

Also Read; ‘എത്ര മോശപ്പെട്ട രീതിയിലാണ് ബാംബൂ ബോയ്‌സ് എടുത്തിരിക്കുന്നത്, വേറൊരു ജനവിഭാഗത്തെ കുറിച്ചായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി’: കെ രാധാകൃഷ്ണന്‍

എസ്എഫ്ഐ നേതാവും ജെഎന്‍യു യൂണിയന്‍ മുന്‍ പ്രസിഡന്റുമായ ഐഷേ ഘോഷ് പരീക്ഷാ നടത്തിപ്പില്‍ എന്‍ടിഎക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ദില്ലിയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് സമരത്തില്‍ അണിനിരന്നത്. കേന്ദ്രസർക്കാര്‍ സംഭവത്തില്‍ മൗനം തുടരുന്ന സാഹചര്യത്തില്‍ ഇനിയും സമരവുമമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News