കേരളത്തില്‍ ഇടത് തരംഗം; എല്‍ഡിഎഫ് ചരിത്ര വിജയം നേടും: ഇ പി ജയരാജന്‍

കേരളത്തില്‍ ഇടത് തരംഗമെന്നും എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുപക്ഷമില്ലാതെ ഇന്ത്യയില്ല എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.

ALSO READ:കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കും, ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്തെത്തില്ല: മുഖ്യമന്ത്രി

അതേസമയം കെ സുധാകരന്റെ ആരോപണത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും ഇ പി പ്രതികരിച്ചു. കെ സുധാകരനും ശോഭ സുരേന്ദ്രനും ഗൂഢാലോചനയുടെ ഭാഗമായി. ബിജെപി- കോണ്‍ഗ്രസ് ബന്ധത്തിന്റെ തെളിവാണിത്. മാധ്യമപ്രവര്‍ത്തകരും ഗൂഢാലോചനയില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തില്‍ ആരോപണം ഉന്നയിച്ചു. ഒരു ദിവസം മുന്നറിയിപ്പില്ലാതെ ജാവദേക്കര്‍ ഫ്‌ലാറ്റിലേക്ക് വന്നു. ഇതുവഴി പോകുന്ന വഴിക്ക് കയറിയതാണെന്ന് പറഞ്ഞു. വീട്ടില്‍ കയറിവന്ന ആളോട് ഇറങ്ങിപ്പോകാന്‍ പറയുന്നത് മര്യാദയല്ല. രാഷ്ടീയകാര്യങ്ങള്‍ ഒന്നും സംസാരിച്ചില്ല. ഇപ്പോഴാണ് ഇതിന് പിന്നിലുള്ള ഗൂഢലക്ഷ്യം മനസ്സിലായത്- ഇ പി കൂട്ടിച്ചേര്‍ത്തു.

ALSO READ:മാവേലി വർഷത്തിൽ ഒരിക്കൽ വരും, ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്:  മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News