‘കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന കാര്യം ഇടതുപക്ഷ വിരോധം’: ബിനോയ് വിശ്വം എം പി

binoy viswam

കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന കാര്യം ഇടതുപക്ഷ വിരോധമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. ആർ എസ് എസ് ന്റെ മുസ്ലിംങ്ങളിലെ പക്ഷമാണ് എസ് ഡി പി ഐ എന്നും ഇവരുമയാണ് കോൺഗ്രസ്‌ ഇപ്പോൾ കൈ പിടിക്കുന്നത് ഈനും അദ്ദേഹം പറഞ്ഞു. നെഹ്‌റു ഗാന്ധി മൂല്യം ഉള്ളിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ കോൺഗ്രസ്‌ ന് എസ് ഡി പി യുമായി സഖ്യം ഉണ്ടാക്കില്ല എന്നുമദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ളതാണ്’: സുഭാഷിണി അലി

‘മോദി രാഷ്ട്രീയം കേരളത്തിൽ ഏറ്റെടുത്തിരിക്കുന്നത് കോൺഗ്രസ്‌. അതിന്റെ ഭാഗമായാണ് വടകരയിൽ കാണിക്കുന്ന അക്രമം. അത്‌ പൊറുക്കാനാവാത്ത തെറ്റ്. വിമോചന സമര കാലത്താണ് ഇതിന് മുൻപ് ഇത്തരത്തിൽ കോൺഗ്രസ്‌ തെറി വിളികളും വ്യാജ പ്രചരണവും ഉപയോഗിച്ചത്. യുഡിഫ് ലെ സ്ത്രീകൾ ശൈലജ ടീച്ചർക്കെതിരെ നടത്തുന്ന അക്രമം അംഗീകരിക്കില്ല.

Also read:ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക അതിക്രമ കേസ്: വിധി പറയുന്നത് മാറ്റി

സ്ത്രീത്വമാണ് ഏറ്റവും ബഹുമാനിക്കേണ്ടത്. ഇതാണ് സിപിഐയുടെ നിലപാട്. യുഡിഫ് ന്റെ ഈ തെറ്റിന് യുഡിഫ് ലെ സ്ത്രീകൾ പോലും ഇതിന് മാപ്പ് കൊടുക്കില്ല. വെണ്ണപാളി എന്ന വാക്കിന്റെ അർത്ഥം ക്രീമിലിയർ – കുലസ്ത്രീ എന്നാണ്. ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത് സ്ത്രീകളെ ബഹുമാനിക്കണം എന്ന കാഴ്ചപ്പാട്. ഏത് സ്ത്രീക്ക് നേരെ അക്രമം ഉണ്ടായാലും എതിർക്കപ്പെടണം. സ്ത്രീകളെ കുറിച്ച് വാചാലരാകുന്ന ആർ എസ് എസ് ൽ സ്ത്രീക്ക് അംഗത്വം ഇല്ല’- ബിനോയ് വിശ്വം എം പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News