കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ഇടത് തരംഗം; സിന്‍ഡിക്കേറ്റിലെ 12 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 8 സീറ്റും ഇടത് നേടി

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ ഇടത് മുന്നേറ്റം. സിന്‍ഡിക്കേറ്റിലെ 12 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേരത്തെ തന്നെ 3 ഇടത് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 9 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റിലും വിജയം നേടിയ ഇടതുപക്ഷം സിന്‍ഡിക്കേറ്റില്‍ ശക്തമായ സാന്നിധ്യമാണ് അറിയിച്ചിരിക്കുന്നത്.

ALSO READ: യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ്, വിസിക്ക് തിരിച്ചടി:വോട്ട് എണ്ണാന്‍ ഹൈക്കോടതി വിധി

സിന്‍ഡിക്കേറ്റിലേക്ക് മല്‍സരിച്ച ഇടത് സ്ഥാനാര്‍ഥികളില്‍ പ്രമോദ്, വിനോദ്കുമാര്‍, അജയ്, റഹീം, പ്രകാശ് എന്നിവരാണ് വിജയിച്ചത്. തെരെഞ്ഞെടുപ്പില്‍ ഒരു ബിജെപി സ്ഥാനാര്‍ഥിയും വിജയിച്ചിട്ടുണ്ട്. ബിജെപി അനുകൂല സ്ഥാനാര്‍ഥിയായ ടി.ആര്‍. മനോജ് ആണ് വിജയിച്ചത്. വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അതേസമയം, നിലവിലുള്ള 12 അംഗ സിന്‍ഡിക്കേറ്റില്‍ എട്ടിലും വിജയം നേടിയ ഇടത്പക്ഷം തെരെഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയത്തിലേക്കാണ് നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News