കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കാലയളവില്‍ വടകര പാര്‍ലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിവിധങ്ങളായ പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി യു.ഡി.എഫ് നടത്തിയത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ വ്യാജ ലെറ്റര്‍പാഡ് നിര്‍മ്മിച്ച് തെറ്റായ പ്രചരണം നടത്തി. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി മതവിശ്വാസികളെ അപമാനിച്ചു എന്ന പ്രചരണവും മുസ്ലീങ്ങളെല്ലാം വര്‍ഗീയവാദികളാണെന്ന വ്യാജവാര്‍ത്തയും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഇതിനിടയിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിക്കപ്പെടുന്നത്.
ഈ കാലയളവില്‍ തന്നെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇതുപോലെയുള്ള വര്‍ഗീയ വിദ്ധ്വേഷ പ്രചരണത്തിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് എല്‍.ഡി.എഫ് നേതൃത്വം കൊടുത്ത പരാതിയില്‍ തന്നെ 17 ഓളം കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തിവരികയും ചെയ്യുകയാണ്. ഇതുവരെ പലതിലും അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റവാളിയെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഡി.വൈ. എഫ്.ഐ നേതാക്കള്‍ക്കെതിരെ തെറ്റായ പ്രചരണം സാമൂഹ്യമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഈ കള്ള പ്രചരണം പൊതുസമൂഹം തള്ളിക്കളയണമെന്നും തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ALSO READ:വയനാടിനായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നല്‍കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here