അയൺ മാനെ തൊട്ട് കളിക്കണ്ട അത് എഐ ആയാലും ശരി; മുന്നറിയിപ്പുമായി റോബര്‍ട്ട് ഡൗണി ജൂനിയർ

Ironman

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ സൂപ്പര്‍ ഹീറോകൾ ആരാധകഹൃദയത്തിൽ ഇടംപിടിച്ചവരാണ്. ഓരോ മാര്‍വല്‍ ചിത്രങ്ങള്‍ക്കുമായി ഇപ്പോഴും ആവേശത്തോടെയാണ് ആളുകൾ കാത്തിരിക്കുന്നത്. അയൺ മാൻ എന്ന കഥാപാത്രത്തിന് വൻ ആരാധകരാണുള്ളത്. അയൺമാന്റെ അവസാന ഡയോലോ​ഗായ ലവ് യൂ ത്രീതൗസന്റ് ഇപ്പോഴും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

റോബര്‍ട്ട് ഡൗണി ജൂനിയറാണ് മാർവലിലെ പ്രധാനകഥാപാത്രമായ ടോണിസ്റ്റാർക്കിനെ അവതരിപ്പിച്ചത്. ഇപ്പോഴിതാ നടൻ വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ആരെങ്കിലും നിര്‍മിതബുദ്ധി ഉപയോഗിച്ച് തന്റെ കഥാപാത്രത്തിനെ പുനരവതരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

Also Read: മുറ ടീമിന് അഭിനന്ദനങ്ങളുമായി ചിയാൻ വിക്രം; മുറ ട്രയിലർ ഗംഭീരമെന്നു താരം

തന്റെ മരണശേഷമായാല്‍ പോലും ഇത്തരത്തിൽ തന്റെ കഥാപാത്രത്തെ പുനർനിർമ്മിച്ചാൽ നടപടികളുണ്ടാകുമെന്നും നടൻ അറിയിച്ചു. ഓണ്‍ വിത്ത് കാര സ്വിഷര്‍ എന്ന പോഡ്കാസ്റ്റിലാണ് റോബര്‍ട്ട് ഡൗണി ജൂനിയർ ഇക്കാര്യം പറഞ്ഞത്.

Also Read: ഒടുവിൽ മച്ചാനും മിന്നുകെട്ടി; സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

നിര്‍മിതബുദ്ധി ഉപയോഗിച്ച് തന്റെ കഥാപാത്രത്തെ പുന‍ർനിർമിക്കുന്നതിനോട് താല്‍പര്യമില്ലെന്നും നടൻ പറഞ്ഞു. ഞാന്‍ മരിച്ചാലും എന്റെ കൂടെയുള്ള അഭിഭാഷക സംഘം സജീവമായിരിക്കുമെന്നും കഥാപാത്രം എന്റെ മരണശേഷം പോലും പുനർനിർമിച്ചാൽ നിയമനടപടി നേരിടേണ്ടതായി വരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News