മഅ്ദനിയുടെ  നിയമ പോരാട്ടം വൃഥാവിലായില്ല: ഐ എൻ എൽ

അബ്ദുള്‍ നാസർ മഅ്ദനിയുടെ മോചനത്തിനു വേണ്ടിയുള്ള നിയമ പോരാട്ടം വൃഥാവിലായില്ലെന്ന് തെളിയിക്കുന്നതാണ് ജാമ്യ കാലയളവിൽ കേരളത്തിൽ തങ്ങാൻ സുപ്രീം കോടതി നൽകിയ അനുമതിയെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

ALSO READ: മുതലപ്പൊ‍ഴി അപകടം: മരിച്ച മത്സ്യത്തൊ‍ഴിലാളികളുടെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

അദ്ദേഹത്തിനെതിരെ ചുമ​ത്തപ്പെട്ട കുറ്റം തെളയിക്കപ്പെട്ടാൽ പോലും ഇതുവരെ അനുഭവിച്ച ജയിൽവാസം വേണ്ടിവരില്ലായിരുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ മോചനം ഉറപ്പാക്കാനുള്ള പോരാട്ടമാണ് ഇനി ആവശ്യം. സമാധാനപരമായ ഈ പോരാട്ടത്തിൽ ആത്മാർഥമായി രംഗത്തുള്ള മുഴുവൻ മനുഷ്യസ്നേഹികളും അഭിനന്ദനമർഹിക്കുന്നുണ്ടെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

ALSO READ: പ്രതികളെ ലോക്കപ്പ് തുറന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ചു;കോൺഗ്രസ് എം എൽ എ മാർക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News