മുഴം കണക്കിൽ മുല്ലപ്പൂ വിറ്റ പൂക്കടയ്ക്കെതിരെ നടപടി സ്വീകരിച്ച് ലീഗൽ മെട്രോളജി വകുപ്പ്. തൃശ്ശൂര്‍ കിഴക്കേക്കോട്ടയിലെ പൂക്കടയ്ക്ക് മുല്ലപ്പൂമാല മുഴം കണക്കിൽ വിറ്റതിന് 2,000 രൂപയാണ് പിഴയിട്ടത്. സാധാരണ മുഴം അളവിലാണ് മല്ലപ്പൂ വിൽപന നടത്തുന്നതും ആവശ്യക്കാർ വാങ്ങുന്നതും. കൈമുട്ട് മുതൽ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം.
Also Read:സതീശൻ കൂടുതൽ കുരുക്കിലേക്ക്;പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പരാതി
മുഴം എന്നത് അളവുകോല്‍ അല്ലെന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് പറയുന്നത്. മുല്ലപ്പൂമാലയാണെങ്കിൽ സെന്റീമീറ്റർ, മീറ്റർ എന്നിവയിലും പൂക്കളാണെങ്കിൽ ഗ്രാം, കിലോ ഗ്രാമിലുമാണ് അളക്കേണ്ടത് എന്നാണ് മാനദണ്ഡം എന്നും അധികൃതർ അറിയിച്ചു.
Also Read: ഇരട്ടക്കൊല കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു; അഭിഭാഷകന്റെ മുഖത്തിടിച്ച് ദേഷ്യം തീര്‍ത്ത് പ്രതി
മുലപ്പൂമുഴം കണക്കിൽ വിൽപന നടത്തുമ്പോൾ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നുവെന്നതാണ് നടപടിയെടുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വരും ദിവസങ്ങളിൽ പരിശോധന തുടരാനാണ് തീരുമാനമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here