തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വ്യാപാര സ്ഥാപനത്തില്‍ പരിശോധനക്കെത്തിയ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടറെ തടഞ്ഞ കേസില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേരെ കോടതി ശിക്ഷിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍ വിനോദ് കുമാര്‍, കൊടുങ്ങല്ലൂരിലെ ഗിഫ്റ്റ് ഹൗസ് ഉടമ സലില്‍, മാനേജര്‍ അനൂപ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചത്.
ALSO READ: ഒറ്റയാന്‍ കബാലിയുടെ കൂടെ സെല്‍ഫിയെടുക്കാന്‍ യാത്രക്കാരുടെ ശ്രമം; ഗതാഗതം തടസപ്പെട്ടു
വിനോദ് കുമാറിന് ആറ് മാസം തടവും,സലില്‍, അനൂപ് എന്നിവര്‍ക്ക്മൂന്ന് മാസം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. തുടര്‍ന്ന് മൂന്ന് പേര്‍ക്കും കോടതി ജാമ്യവും, അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസത്തെ കാലാവധിയും അനുവദിച്ചു.
2016 ഒക്ടോബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുങ്ങല്ലൂര്‍ വടക്കേനടയിലുള്ള ഗിഫ്റ്റ് ഹൗസ് എന്ന സ്ഥാപനത്തില്‍ മുന്‍കൂര്‍ നോട്ടീസില്ലാതെ പരിശോധന നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് വ്യാപാരികള്‍ തടഞ്ഞത്. സര്‍ക്കാരിനു വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയിംസ് കാരണത്ത് ഹാജരായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here