മഞ്ജുവാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ഫൂട്ടേജ് സിനിമയില്‍ അഭിനയിച്ച നടി ശീതള്‍ തമ്പി. ചിത്രത്തിന്റെ നിര്‍മാതാവാണ് മഞ്ജു. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും അപകടകരമായ രംഗം അഭിനയിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ശീതളിന് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. മഞ്ജു വാര്യര്‍ക്കും നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് അസി. ഡയറക്ടര്‍ കൂടിയായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പരിക്കേറ്റ ശീതളിന് കാര്യായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും അഞ്ചു കോടി നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഫൂട്ടേജ് സിനിമയിലെ രംഗങ്ങളില്‍ ചിലത് ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രീകരിച്ചത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളില്‍ അഭിനയിക്കുന്നതിനിടയില്‍ പരിക്കേറ്റു. മതിയായ സുരക്ഷയില്ലാതെയാണ് ചിത്രീകരണം നടന്നതെന്നാണ് ആരോപണം.
ALSO READ: ‘അനിവാര്യമായ വിശദീകരണം’: ഡബ്ല്യുസിസിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് മഞ്ജു വാര്യര്‍
പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നു. ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിര്‍മാണ കമ്പനി പല ഘട്ടങ്ങളിലായി നല്‍കിയത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നും നോട്ടീസില്‍ പറയുന്നു. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നല്‍കാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here