ആനകളെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. നമ്മുടെ നാട്ടില്‍ അമ്പലങ്ങളിലെ ആഘോഷങ്ങളില്‍ നെറ്റിപ്പട്ടം കെട്ടിയ കൊമ്പന്മാര്‍ അഭിവാജ്യഘടകമാണ്. നിലവില്‍ ആനയെഴുന്നള്ളതുമായി ബന്ധപ്പെട്ട ചില തീരുമാനങ്ങളില്‍ വിവാദങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ അങ്ങ് ഉത്തരേന്ത്യയില്‍ ഒരു ആന വിഷയം ചര്‍ച്ചയാവുകയാണ്. പേര് ചന്ദ്രതാര. ചന്ദ്രതാരയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
വിഷദമായി പറഞ്ഞാല്‍, നാട്ടാനയായ ചന്ദ്രതാര അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയെന്ന വാദമാണ് ബംഗ്ലാദേശ് സ്വദേശിയായ ഒരാള്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍ അങ്ങനെയല്ല ചന്ദ്രതാര തങ്ങളുടേതാണെന്ന് മറ്റ് രണ്ട് പേരും വാദിക്കുന്നുണ്ട്.
ബംഗ്ലാദേശ് സ്വദേശി പറയുന്നത് ചന്ദ്രതാര അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ഭൂപ്രദേശത്ത് എത്തിയിട്ട് രണ്ട് മാസക്കാലമായെന്നാണ്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 11നാണ് ത്രിപുരയിലെ ഉന്നകോട്ടി ജില്ലയിലെ അതിര്‍ത്തിയിലുള്ള ഗ്രാമത്തില്‍ ചന്ദ്രതാരയെ കണ്ടെത്തുന്നത്. അതികൂര്‍ രഹ്മാനെന്നയാളാണ് ചന്ദ്രതാര തന്റെ ആനയാണെന്നും ചൂണ്ടിക്കാട്ടി ആനയുടെ ഉടമസ്ഥാവകാശത്തിന്റെ രേഖകള്‍ ബിഎസ്എഫിനും ത്രിപുര ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിനും സമര്‍പ്പിച്ചു.
എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ടുപേരും ഇതേ അവകാശവാദം ഉന്നയിക്കുകയാണ്. അവകാശ തര്‍ക്കം ഈ ജനുവരി 21ന് പ്രാദേശിക കോടതി പരിഗണിക്കും. നിയമനടപടികളും വനം വകുപ്പിന്റെ കസ്റ്റഡിയും അടക്കം പല പ്രശ്‌നങ്ങളും മൂലം ആനയെ തിരിച്ച് അതിര്‍ത്തി കടത്തി വിടാനും പ്രശ്‌നങ്ങളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here