ജുഡീഷ്യറിയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിയമനിര്‍മാണം; പ്രതിഷേധം കടുപ്പിച്ച് ഇസ്രായേല്‍

ജുഡീഷ്യറിയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിയമനിര്‍മാണത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇസ്രായേല്‍. ഏത് സമവായത്തിനും തയ്യാറാണ് എന്നാണ് സമരത്തെ തണുപ്പിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേല്‍ പാര്‍ലമെന്റ് തിങ്കളാഴ്ച ബില്ലില്‍ അവസാനവട്ട വോട്ടെടുപ്പ് നടത്തുന്നുണ്ട്.

Also Read: കെനിയയില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്ന നടപടി; പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തി പൊലീസ്

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ജുഡീഷ്യറിയുടെ അവകാശങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം നടക്കുമ്പോള്‍ ശക്തമായ പ്രതിഷേധം തെരുവില്‍ അണിനിരത്തുകയാണ് ഇസ്രായേല്‍ ജനത. പ്രധാനമന്ത്രിയെ പുറത്താക്കാന്‍ ജുഡീഷ്യറിക്കുള്ള അധികാരം ചോദ്യം ചെയ്തു കൊണ്ടാണ് പുതിയ നിയമ നിര്‍മാണത്തിന് നെതന്യാഹു ഒരുങ്ങുന്നത്. ഇസ്രായേലിലെ പ്രധാന കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്ന നിയമനിര്‍മ്മാണവും പുരോഗമിക്കുകയാണ്. ഇസ്രായേല്‍ പാര്‍ലമെന്റായ കനാസെറ്റില്‍ വരുന്ന തിങ്കളാഴ്ചയാണ് ബില്ലില്‍ അവസാനഘട്ട വോട്ടെടുപ്പ് നടത്തുന്നത്. ചര്‍ച്ചകള്‍ക്കിടയില്‍ ബില്ലിലെ ചില വകുപ്പുകള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ബില്‍ നിയമമായി മാറുന്നത് പ്രതിരോധിക്കാന്‍ ശക്തമായ സമരം തെരുവില്‍ അണിനിരത്തുകയാണ് ഇസ്രായേല്‍ ജനത.

Also Read: മണിപ്പൂര്‍ സംഭവം; ‘പോസ്റ്റ് മുക്കിയോ’ എന്ന് സോഷ്യല്‍മീഡിയ; മറുപടിയുമായി സുരാജ് വെഞ്ഞാറമൂട്

അതേസമയം, ഏത് സമവായത്തിനും താന്‍ ഒരുക്കമാണെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. പ്രതിപക്ഷവുമായി ഐക്യത്തില്‍ എത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അധികാര കസേരയില്‍ ഇരിപ്പുറപ്പിക്കാനും പ്രതിഷേധങ്ങളെ തണുപ്പിക്കാനും നെതന്യാഹു നടത്തുന്ന പുതിയ അടവാണ് സമവായ നീക്കമെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞ് കഴിഞ്ഞു. പലസ്തീന് നേരെ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളിലും സമരം കടുപ്പിക്കുന്നുണ്ട് ഇസ്രായേല്‍. എന്നാല്‍, സായുധ വേട്ടകള്‍ക്കും വംശഹത്യകള്‍ക്കും ശക്തമായ പിന്തുണ നല്‍കുകയാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യചേരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News